Latest News

അഞ്ചു വര്‍ഷമായി ദേവദാസിയാക്കപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി; 1000 പെണ്‍കുട്ടികളെ ദേവദാസികളാക്കിയ പൂജാരി അറസ്റ്റില്‍

2017-06-17 03:42:56am |

ബാംഗലൂരു: അഞ്ചു വയസ്സു മുതല്‍ മാതാപിതാക്കളും അമ്പലത്തിലെ പൂജാരിയും ചേര്‍ന്ന് ദേവദാസിയാക്കിയ പെണ്‍കുട്ടിയെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മോചിപ്പിച്ചു. കലബുറഗിക്ക് ഗ്രാമത്തിലാണ് സംഭവം. പത്തു വയസ്സുകാരിയായ പെണ്‍കുട്ടി ഇപ്പോള്‍ അഞ്ചാം €ാസിലാണ് പഠിക്കുന്നത്. മാതാപിതാക്കളെയും പൂജാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടായിരുന്നയാളില്‍ നിന്ന് പെണ്‍കുട്ടിയെ ഏറ്റെടുത്തു. മാതാപിതാക്കളും ക്ഷേത്ര പൂജാരിയും കുറ്റം സമ്മതിച്ചു. 40 വര്‍ഷമായി ദേവദാസി ചടങ്ങുകള്‍ നടത്തുന്നതായും 1000ത്തിലേറെ പെണ്‍കുട്ടികളെ ദേവദാസികളാക്കിയതായും 70കാരനായ പൂജാരി ശരണപ്പ മൊഴി നല്‍കി. ചെറുപ്പം മുതല്‍ മകള്‍ക്ക് പല അസുഖങ്ങളും ഉണ്ടായതിനെത്തുടര്‍ന്ന് പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മകളെ ദേവദാസിയാക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.