മിഷേലിന്റെ മരണം: ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന; ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദൂരൂഹസംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും മരണം കൊലപാതകമാവാം എന്നും ബന്ധുക്കള്‍ സംശയമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മിഷേലിന് നീതി വേണമെന്ന ആവശ്യവുമായി ശക്തമായ സോഷ്യല്‍മീഡിയ ക്യാമ്പയിനും നടന്നു വരികയാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കവെയാണ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്.
അതേസമയം സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്നും സൂചനയുണ്ട്. മിഷേലിനെ സ്ഥിരമായി പിറകെ നടന്ന് ശല്യം ചെയ്തിരുന്ന വ്യക്തിയെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മകളെ ഒരാള്‍ പിന്തുടര്ന്ന് ശല്യം ചെയ്തിരുന്നതായി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശേരി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. മിഷേലിന്റെ സുഹൃത്തുക്കള്‍ നല്കിയ മൊഴിയില്‍ മറ്റൊരാളെക്കുറിച്ച് പറയുന്നുണ്ട്. ഇയാളെയും പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാള്‍ നാട്ടില്‍ ഇല്ലെന്നാണ് വിവരം.
മിഷേലിന്റേത് മുങ്ങിമരണം ആണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടാണ് ബന്ധുക്കളുടേത്. ഇത് കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഈ മാസം ആറിനാണ് കൊച്ചി കായലിലെ വാര്‍ഫില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചിന് ഞായറാഴ്ച കലൂര്‍ പള്ളിയില്‍ മിഷേല്‍ വന്നുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുമുണ്ട്. പാലാരിവട്ടത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സിഎയ്ക്ക് പഠിക്കുകയായിരുന്നു മിഷേല്‍. ഞായറാഴ്ച വൈകിയും ഹോസ്റ്റലില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിക്കകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിറ്റേന്ന് വൈകിട്ടോടെയാണ്