Latest News

അറസ്റ്റിലേക്കു നയിച്ചത് അഞ്ചു തെളിവുകള്‍ ; ദിലീപിനു വിനയായത് പള്‍സര്‍ സുനിയെ പരിചയമില്ലെന്ന നിലപാട്

2017-07-11 01:44:28am |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് അഞ്ചു തെളിവുകള്‍. ആദ്യഘട്ടത്തില്‍തന്നെ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപിനെതിരേ ലഭിച്ച തെളിവുകള്‍ രണ്ടാംഘട്ടത്തില്‍ കോര്‍ത്തിണക്കുകയായിരുന്നു. പള്‍സര്‍ സുനിയെ പരിചയമില്ലെന്ന നിലപാടാണ് ദിലീപിനു വിനയായത്. പിന്നീട് ദിലീപ് നായകനായ ചിത്രങ്ങളുടെ ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചു. ദിലീപിനു പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പോലീസിനു തെളിവു ലഭിച്ചു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിനു െകെമാറിയത്, ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍, ജയിലില്‍ പോലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍, പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍, ദിലീപിന്റെ മൊഴികള്‍; മൊഴികളിലെ െവെരുധ്യങ്ങള്‍ എന്നിവയാണു ദിലീപിനെതിരേ തിരിയാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

നടിയോടുള്ള വ്യക്തിെവെരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ്. പോലീസ് ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ വകുപ്പുകളില്‍ െലെംഗികാതിക്രമം ഒഴികെയുള്ളവയാണ് ദിലീപിനെതിരേ ചുമത്തിയത്. കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായ രണ്ടുപേരില്‍നിന്നു ശക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. നാലുദിവസംമുമ്പു യാദൃച്ഛികമായാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. ഇവരെപ്പറ്റിയുള്ളകൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ദിലീപിന്റെ അറസ്റ്റ് െവെകിട്ടോടെ രേഖപ്പെടുത്തി. െവെകിട്ടുതന്നെ ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയത്. സംഭവം നടന്നു നാലരമാസം പിന്നിടുമ്പോഴാണ് അറസ്റ്റ്. നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്നു ദിലീപ്. കേസുമായി ബന്ധപ്പെട്ട് 26 പേരെ പോലീസ് ചോദ്യം ചെയ്തു.

കഴിഞ്ഞ കുറേദിവസങ്ങളായി ഫോണ്‍ സംഭാഷണങ്ങളും ദിലീപിന്റെ മൊഴിയും പോലീസ് പരിശോധിച്ചുവരികയായിരുന്നു. ദിലീപിനെ വിളിച്ചുവരുത്തിയും വീട്ടില്‍വച്ചും പോലീസ് മൊഴിയെടുത്തിരുന്നു. സംഭവമുണ്ടായി തൊട്ടടുത്ത ദിവസംതന്നെ മൊഴിയെടുക്കാന്‍ പോലീസ് ദിലീപിന്റെ വീട്ടിലെത്തിയിരുന്നു. ദിലീപിന്റെ സുഹൃത്തുക്കള്‍, പണമിടപാടുകള്‍ തുടങ്ങിയവയിലേക്കും അന്വേഷണം നീണ്ടു. വിവിധ തെളിവുകള്‍ കിട്ടിയിരുന്നെങ്കിലും ഇവ തമ്മില്‍ കോര്‍ത്തിണക്കാനുള്ള ശക്തമായ തെളിവിന്റെ അഭാവമായിരുന്നു അറസ്റ്റ് െവെകിയതിനു പിന്നില്‍. 13 മണിക്കൂര്‍ നീണ്ട ആദ്യത്തെ ചോദ്യംചെയ്യലില്‍ ദിലീപ് പിടിച്ചുനിന്നെങ്കിലും നാദിര്‍ ഷാ പതറി.

നടി ആക്രമിക്കപ്പെട്ട ദിവസം നടന്‍ ലാലിന്റെ വീട്ടില്‍ എത്തിയ നിര്‍മാതാവ് ആന്റോ ജോസഫിന്റെ ഫോണ്‍വിളിയും നിര്‍ണായകമായി. അന്ന് അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത് എം.എല്‍.എ: പി.ടി. തോമസായിരുന്നു. ആന്റോ ജോസഫ് കാര്യം പറഞ്ഞപ്പോള്‍ 12 സെക്കന്‍ഡില്‍ ദിലീപ് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട വിവരം താന്‍ അറിയുന്നത് രാവിലെ ഒന്‍പതു മണിക്കാണെന്ന് പിന്നീടുണ്ടായ ചോദ്യംചെയ്യലില്‍ ദിലീപ് മൊഴി നല്‍കി. ഈ െവെരുധ്യത്തില്‍നിന്നാണ് പോലീസിന് പിന്നീട് തുമ്പ് ലഭിച്ചത്. മൊെബെല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണം നിര്‍ണായകമായി.

ക്വട്ടേഷനായിരുന്നെന്ന സൂചനയെത്തുടര്‍ന്ന് അതിനുവേണ്ടി നടത്തിയ പണമിടപാടുകളുടെ സൂചനകളും പോലീസ് ട്രാക്ക് ചെയ്തിരുന്നു. ആലുവയിലെയും കാക്കനാട്ടെയും സബ് ജയിലുകളില്‍വച്ചു പള്‍സര്‍ സുനി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരോടും ജയില്‍ അധികാരികളോടും പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എ.ഡി.ജി.പി: ബി. സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ രൂപംകൊടുത്ത വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ പ്രവര്‍ത്തനം അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായി.