Latest News

തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന മാഡം ആരാണ്; ദിലീപ് അറസ്റ്റ വരിച്ചത് മാഡത്തിന് വേണ്ടി

2017-07-12 01:33:42am |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ ഉഹാപോഹങ്ങള്‍ക്ക് അവസാനമില്ല. നടിയെ ആക്രമിച്ച കേസില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്ന പലരും ഇപ്പോഴും പിടിയിലായിട്ടില്ലെന്ന അഭ്യൂഹം ശക്തമാണ്. അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന് വിളിക്കുന്നയാളാണ് ഇതിലൊരാണ് എന്നാണ് സൂചന. എന്നാല്‍ ഈ മാഡം ആരാണെന്ന് വ്യക്തത വരുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, അമ്മ ശ്യാമള, മറ്റൊരു നടി എന്നിവരെ കേന്ദ്രീകരിച്ചാണ് മാഡം എന്ന കഥാപാത്രത്തെ പോലീസ് തെരയുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. കാവ്യയുടെയും അമ്മയുടേയും പങ്കാളിത്തത്തിന്റെ സൂചനയാണ് കാക്കനാട് കാവ്യയുടെ സ്ഥാപനത്തില്‍ നടന്ന പോലീസ് റെയ്ഡിനെ കണക്കാക്കുന്നത്. ഇവരുടെ പങ്ക് തെളിഞ്ഞാല്‍ കൂടുതല്‍ കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു നടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ നടിയുടെ തമ്മനത്തെ ഫ്‌ളാ്റ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരെക്കൂടാതെ മറ്റേതെങ്കിലും സ്ത്രീകള്‍ക്ക് ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്്. അതിനിടെ മാഡം എന്ന് വിളിക്കുന്ന സ്ത്രീകഥാപാത്രത്തിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് ദിലീപ് കീഴടങ്ങുകയായിരുന്നെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദിലീപ് അറസ്റ്റിലായില്ലായിരുന്നെങ്കില്‍ പകരം മാഡം അറസ്റ്റിലാകുമെന്ന അവസ്ഥയുണ്ടായി. ഇതാണ് ദിലീപ് അറസ്റ്റ് വരിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.