Latest News

ജയിലിലെ ആദ്യരാത്രിയില്‍ ദിലീപിനെ വരവേറ്റത് കൊതുകുകള്‍; കഴിച്ചത് ചപ്പാത്തിയും കടലയും, ജനരോക്ഷം ഇരമ്പിയതിനെ തുടര്‍ന്ന് ദിലീപിനെ പുറത്തിറക്കാനായില്

2017-07-13 02:40:30am |

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ താരം ദിലീപിന്റെ ജയിലിലെ ആദ്യരാത്രി നശിപ്പിച്ച് കൊതുകുകള്‍. ഇത് കാരണം താരത്തിന്റെ ഉറക്കം നഷ്ടപ്പെട്ടതായാണ് സൂചനകള്‍.  കാലത്തുതന്നെ എഴുന്നേറ്റ ദിലീപ് ഏഴുമണിയോടെ തന്നെ ജയിലിലെ പ്രഭാതഭക്ഷണമായ ചപ്പാത്തിയും കടലക്കറിയും കഴിച്ചു. പിന്നീട് 9.40ഓടെ ജയിലില്‍ നിന്നും പോലീസ് ബസില്‍ അങ്കമാലി കോടതിയിലേക്ക് എത്തിച്ചു. ജാമ്യം പരിഗണിക്കാതെ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ചശേഷം തെളിവെടുപ്പിനായി തൊടുപുഴയ്ക്ക് പോലീസ് വാഹനം പുറപ്പെട്ടു. തെളിവെടുപ്പിന് ശേഷം വീണ്ടും ദിലീപ് ജയിലിലേക്ക് മടങ്ങി.

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ തൊടുപുഴ ശാന്തിഗിരി കോളേജിലാണ് തടിച്ചു കൂടിയ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്് തെളിവെടുക്കാനാകാതെ തിരികെപ്പോന്നത്. യാത്രയിലുടനീളം ദിലീപിനു നേരെ കരിങ്കൊടിയും ഉയര്‍ത്തി.

തൊടുപുഴയില്‍ നിന്ന് എറണാകുളത്തെ അബാദ്പ്ലാസയില്‍ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടക്കുകയാണ്. ഹോട്ടലിലെ 410 -ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടന്നത്. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ദിലീപിനെ ഹോട്ടലിലേയ്ക്ക് എത്തിച്ചത്. വന്‍ ജനസമുദ്രമാണ് ഹോട്ടലിനു ചുറ്റുമായി തടിച്ചുകൂടിയിരുന്നത്. നാട്ടുകാര്‍ കൂകി വിളിച്ചും അസഭ്യം ചൊരിഞ്ഞുമാണ് വാഹനത്തില്‍ നിന്ന് ഇറക്കിയപ്പോള്‍ ജനപ്രിയ നടനെ സ്വീകരിച്ചത്.തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റഡിയില്‍ ദിലീപിനെ വിട്ടുകൊടുത്തത്.