Latest News

നവമാധ്യമങ്ങളില്‍ ദിലീപിന് സഹതാപ തരംഗം! ഏഷ്യാനെറ്റിന്റെ അമിതാവേശത്തിനെതിരേ ജനരോഷം

2017-07-14 02:46:28am |

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ഉയര്‍ന്ന വിരുദ്ധവികാരം സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ദിവസം കൊണ്ട് മാറിമറിഞ്ഞു.

ജനപ്രിയ നടന്‍ വീണ്ടും നവപ്രിയനാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കേസിന്റെ വന്‍ ഗൂഢാലോചനയ്ക്കു പിന്നില്‍ ദിലീപ് ആണെന്ന വാര്‍ത്ത വന്നതോടെ സാമൂഹ്യമാധ്യമങ്ങളടക്കം വിരുദ്ധ വികാരം തിളച്ചു മറിഞ്ഞിരുന്നു. മാത്രമല്ല തെളിവെടുപ്പിന് കൊണ്ടുപോകുന്ന ഇടങ്ങളിലെല്ലാം യുവജന സംഘടനകളും ജനക്കൂട്ടവും കൂകിവിളിയും അസഭ്യ വര്‍ഷവുമായാണ് നടനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തന്നെ ദിലീപ് ഫാാന്‍സിന്റെയും കാവ്യ മാധവന്റെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ഇവ രണ്ടും ഇന്നലയോടെ തിരിച്ചു വരുകയും ചെയ്തു.

നടനെ അറസ്റ്റു ചെയ്തതിനു പിന്നാലെ കടുത്ത നിലപാട് സ്വീകരിച്ച പല പ്രമുഖരും പിന്നീട് നിലപാട് മയപ്പെടുത്തുകയും ചെയ്തു. ദിലീപിന്റെ കേസും രാഷ്ട്രീയക്കേസുകളും ഒരേ രീതിയില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളുകളും സന്ദേശങ്ങളും പ്രചരിക്കുകയാണ്.

ദിലീപ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അമിതാവേശത്തേയും സാമൂഹ്യ മാധ്യമങ്ങള്‍ ട്രോളി തോല്‍പ്പിക്കുകയാണ്. ദിലീപ് ഇപ്പോള്‍ കുറ്റാരോപിതനാണ് കുറ്റം തെളിഞ്ഞിട്ടില്ല, കോടതി വിധിച്ചിട്ടുമില്ല അതിനാല്‍ ഇപ്പോള്‍ തങ്ങള്‍ക്കെതിരെ പണിയുന്നവര്‍ക്കെതിരെ തങ്ങളും പണി തുടങ്ങുമെന്ന് ദിലീപിന്റെ അനിയന്‍ അനൂപ് വ്യക്തമാക്കിക്കഴിഞ്ഞു.