കാവ്യ ഒളിവിലല്ല, എല്ലാവരുടെയും പണി കഴിയട്ടെ അപ്പോള്‍ ഞങ്ങള്‍ തുടങ്ങാം: ദിലീപിന്റെ അനുജന്‍ അനൂപ്

2017-07-14 02:51:00am |

കാവ്യ മാധവന്‍ ഒളിവിലല്ല എന്ന് ദിലീപിന്റെ സഹോദരന്‍. ദിലീപ് പോലീസിനു മുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നും ഗൂഢലോചന ദിലീപിന്റെയല്ല ദിലീപിനെ ഇല്ലതാക്കാനുള്ളതാണെന്നും സഹോദരന്‍ അനുപ് പറയുന്നു. ദിലീപിനെ കുടിക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ട്. അനാവശ്യ ആക്ഷേപങ്ങള്‍ കേട്ടു മടുത്തു. നാടുവിടാന്‍ പോലും ആലോചിക്കുന്നുണ്ട്. ശരീക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കെണിയൊരുക്കി കുടിക്കിയതാണ് എന്ന് മുമ്പ് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എല്ലാവരുടെയും പണി കഴിയട്ടെ അപ്പോള്‍ ഞങ്ങള്‍ തുടങ്ങാം എന്നും അനുപ് പറയുന്നു. ദിലീപ് തിരിച്ചു വരും എന്നും സത്യവും ദൈവവും ഉണ്ടേല്‍ ഇത് പുറത്തുവരും എന്നും അനൂപ് വ്യക്തമാക്കുന്നു. നൂറുശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ട് എന്ന പേരിലാണ് അറസ്റ്റ്. എല്ലാം കെട്ടിച്ചമച്ചതാണ് ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീല്‍ കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തു വരും ബിഗ് ട്രാപ്പാണിത് എന്നും ദിലീപിന്റെ അനുജന്‍ അനുപ് പറഞ്ഞു.