Latest News

എന്തു ധൈര്യത്തിലാണ് പെൺമക്കളെ പുറത്തുവിടുന്നത്

2017-03-14 08:18:55am |

പി​റ​വം സ്വ​ദേ​ശി​യാ​യ സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാ​ജിയുടെ മരണത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ ലാലു അലക്സ്. എന്തു ധൈര്യത്തിലാണ് മാതാപിതാക്കൾ പെൺമക്കളെ പുറത്തേക്കു വിടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. പിറവം കേരളത്തിൽ തന്നെയാണെന്നും അന്യസംസ്ഥാനങ്ങളിലേതു പോലെയുള്ള കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും വേദനാജനകമായ കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പെൺകുട്ടിയുടെ വീട്ടുകാരുമായി പരിചയമുള്ളയാൾ കൂടിയായ ലാലു അലക്സ് പ്രതികരണം അറിയിച്ചത്.

മിഷേലിന്‍റേത് ആത്മഹത്യയാണെന്നു പറയുന്ന പോലീസിന്‍റെ നിലപാട് അപലപനീയമാണെന്നും വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യമാണെന്നും ലാലു അലക്സ് പറഞ്ഞു.