Latest News

സഭയിൽ അരനൂറ്റാണ്ട്​; കെ.എം മാണിക്ക്​ നിയമസഭയുടെ ആദരം,എല്ലാവർക്കും നന്ദി; ജോർജ് സഹോദരനെ പോലെ -മാണി

2017-03-15 08:45:17am |

തിരുവനന്തപുരം: പാർലമെൻററി രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കിയ കെ.എം മാണിക്ക് നിയമസഭയുടെ ആദരം. മാണിക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. പാർലമെൻറംഗങ്ങൾക്ക് പോലും കൈവരിക്കാൻ കഴിയാത്ത നേട്ടമാണ് കെ.എം മാണി കൈവരിച്ചതെന്നും മുഖ്യമന്ത്രി  പറഞ്ഞു. 

സ്വന്തമായി പ്രത്യയശാസ് ത്രം ഉണ്ടാക്കിയ വ്യക് തിയാണ് കെ.എം മാണിയെന്ന് പറഞ്ഞ സ് പീക്കർ പി.ശ്രീരാമകൃഷ് ണൻ അദ്ദേഹത്തി െൻറ ജീവിതം പുതിയ സാമാജികർക്ക് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.

തനിക്ക് ആരോടും ശത്രുതയില്ലെന്നും ഒരാ ളേ പോലും നുള്ളി നോവിക്കാത്ത വ്യക് തായാണ് താനെന്നും കെ.എം മാണി മറുപടി പ്രസംഗത്തിൽ പറഞ്ഞു. തനിക്ക് ലഭിക്കുന്ന സ് നേഹത്തിൽ അദ്ദേഹം നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞുതന്നെ അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടർമാരാണ്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. തനിക്ക് ആരോടും വിരോധമില്ല. തന്നെ വിമർശിക്കുന്നവരോടും വിരോധമില്ല. അങ്ങനെ വിരോധം വച്ചു നടക്കുന്നയാളല്ല താൻ. പി.സി.ജോർജിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അഭിനന്ദിച്ച് സംസാരിച്ചവരെ കണ്ടപ്പോഴാണ് മനസിലായത് നമ്മൾ ശത്രുക്കളായി കാണുന്നവർ പോലും നമ്മുടെ മിത്രങ്ങളാണ് എന്നും മാണി പറഞ്ഞു