Latest News

മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർഥി

2017-03-15 12:15:19pm |

മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. മു​സ്‌​ലി ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ.​അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഇ. ​അ​ഹ​മ്മ​ദ് ജ​യി​ച്ച മ​ല​പ്പു​റ​ത്ത് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പാ​ർ​ട്ടി നി​യോ​ഗി​ക്കു​ന്ന​ത്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പോ​യാ​ലും കു​ഞ്ഞാ​ലി​ക്കു​ട്ടി യു​ഡി​എ​ഫ് നേ​തൃ​ത്വ​സ്ഥാ​ന​ത്തു​ണ്ടാ​കു​മെ​ന്ന് പാ​ണ​ക്കാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ പാ​ണ​ക്കാ​ട് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യും തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗ​വും ചേ​ർ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം അം​ഗീ​ക​രി​ച്ച​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​രും. അ​ങ്ങ​നെ​യെ​ങ്കി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യ വേ​ങ്ങ​ര​യി​ൽ വീ​ണ്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രും. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​എ​ൽ​എ​യു​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി