Latest News

346 രൂപയുടെ ബില്‍ കുടിശ്ശിക കൊടുത്തില്ല! ദിലീപിന്റെ ഇടുക്കിയെ വീടിന്റെ വൈദ്യൂതി വിച്ഛേദിച്ചു

2017-08-08 02:12:29am |

മൂ​ല​മ​റ്റം (തൊ​ടു​പു​ഴ): സി​നി​മ ന​ട​ൻ ദി​ലീ​പി​​െൻറ ഇ​ടു​ക്കി കൈ​പ്പ​യി​​ലെ വീ​ടി​​െൻറ വൈ​ദ്യു​തി വിഛേ​ദി​ച്ചു. കു​ടി​ശ്ശി​ക​യാ​യ 346 രൂ​പ അ​ട​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ഇ​വി​ടെ​യെ​ത്തി ഫ്യൂ​സ്​ ഉൗ​രു​ക​യാ​യി​രു​ന്നു. നാ​ലു​ത​വ​ണ​ത്തെ കു​ടി​ശ്ശി​ക​യാ​ണ്  ദി​ലീ​പ് അ​ട​ക്കാ​നു​ള്ള​ത്. മു​ൻ ഉ​ട​മ കു​ര്യാ​ട്ടു​മ​ല​യി​ൽ തൊ​മ്മ​ൻ തോ​മ്മ​​െൻറ പേ​രി​ലാ​ണ് വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഈ ​പേ​രി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി ക​ണ​ക്​​ഷ​ൻ ന​ൽ​കി​യ​ത്.

 സ്ഥ​ലം പ​ല​ത​വ​ണ കൈ​മ​റി​ഞ്ഞെ​ങ്കി​ലും ക​ൺ​സ്യൂ​മ​ർ ന​മ്പ​റും പേ​രും വി​ലാ​സ​വും മാ​റ്റി​യി​ല്ല. വീ​ടും സ്ഥ​ല​വും ദി​ലീ​പ് സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ആ​രും ഇ​വി​ടെ താ​മ​സി​ക്കു​ന്നി​ല്ല. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ്​ അ​റ​സ്​​റ്റി​ലാ​വു​ക​യും റി​മാ​ൻ​റി​ലാ​വു​ക​യും ചെ​യ്​​ത​തി​നു​പി​ന്നാ​​ലെ ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മം ലം​ഘി​ച്ച്​ ഭൂ​മി സ്വ​ന്ത​മാ​ക്കി​യെ​ന്ന​പേ​രി​ൽ കൈ​പ്പ​യി​ലെ ഇൗ ​സ്ഥ​ല​വും ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ചി​രു​ന്നു.