Latest News

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​രു​ക​നെ മ​റ്റ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോയതെന്ന്‌ വെന്റിലേറ്റര്‍ സൗ​ക​ര്യം ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ല്‍ എന്ന്‌ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്; ചി​കി​ത്സ​നി​ഷേ​ധി​ച്ചെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​രഹിതം

2017-08-08 02:18:36am |

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ഐ.​സി.​യു സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ന്‍സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​രു​ക​നെ വ​െൻറി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​റ്റ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് മു​രു​ക​ന് ചി​കി​ത്സ​നി​ഷേ​ധി​ച്ചെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന ന​ല്ലൊ​രു​ശ​ത​മാ​നം പേ​രും കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​തെ അ​ജ്ഞാ​ത​രാ​യാ​ണ് എ​ത്തു​ക. പി​ന്നീ​ടാ​യി​രി​ക്കും അ​പ​ക​ടം അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളെ​ത്തു​ക. ഇ​ത്ത​രം അ​ജ്ഞാ​ത​രോ​ഗി​ക​ളെ നോ​ക്കാ​നാ​യി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ന്യൂ​റോ​സ​ര്‍ജ​ന്‍ ഇ​ല്ലെ​ന്ന് റ​ഫ​ര്‍ ചെ​യ്താ​ണ് കൊ​ല്ലം മെ​ഡി​ട്രീ​ന ആ​ശു​പ​ത്രി​യി​ല്‍നി​ന്ന്​ മു​രു​ക​നെ രാ​ത്രി ഒ​രു​മ​ണി​യോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ഉ​ട​ന്‍ ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ സ​ര്‍ജ​റി ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ രോ​ഗി​യെ ആം​ബു​ല​ന്‍സി​ലെ​ത്തി പ​രി​ശോ​ധി​ച്ചു.

മു​രു​ക​ന്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​മാ സ്​​റ്റേ​ജി​ലാ​ണെ​ന്ന് ഡോ​ക്ട​ര്‍ ക​ണ്ടെ​ത്തി. ഈ ​അ​വ​സ്ഥ​യി​ല്‍ രോ​ഗി​ക്ക് വ​െൻറി​ലേ​റ്റ​ര്‍ സൗ​ക​ര്യം അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​ല്ലാ ഐ.​സി.​യു​ക​ളി​ലും വ​െൻറി​ലേ​റ്റ​ര്‍ ഒ​ഴി​വു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. എ​ന്നാ​ല്‍ എ​ല്ലാ വ​െൻറി​ലേ​റ്റ​റു​ക​ളി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്. അ​വ​രെ മാ​റ്റി​യാ​ല്‍ അ​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ രോ​ഗി​യെ പ​രി​ശോ​ധി​ക്കാ​നും വ​െൻറി​ലേ​റ്റ​ര്‍ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നു​മു​ള്ള കാ​ല​താ​മ​സം മാ​ത്ര​മേ എ​ടു​ത്തി​രു​ന്നു​ള്ളൂ. ഈ​രോ​ഗി ഇ​വി​ടെ​നി​ന്ന്​ ഒ.​പി ടി​ക്ക​റ്റ് പോ​ലും എ​ടു​ത്തി​ട്ടി​ല്ലാ​യെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.