Latest News

1 കോടിയില്‍ അധികം പ്രതിഫലം വാങ്ങി അഭിനയിച്ചത് 20 താഴെ സിനിമകളില്‍, സമ്പാദ്യം സൂപ്പര്‍ താരങ്ങളേക്കള്‍ കൂടുതല്‍: ദിലീപിന്റെ സമ്പാദ്യം സംബന്ധിച്ചും അന്വേഷണമുണ്ടായേക്കും

2017-08-08 03:02:30am |

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണമുണ്ടാകുമെന്നു റിപ്പോര്‍ട്ടുകള്‍. 125 സിനിമകളില്‍ അഭിനയിക്കുകയും 6 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്ത ദിലീപിന്റെ സമ്പാദ്യം 800 കോടിയില്‍ അധികമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരേ ഞെട്ടിച്ചിരിക്കുന്നത്. മലയാള സിനിമയെ നിയന്ത്രിക്കുന്ന ഹവാല റാക്കറ്റിന്റെ ഇടപാടാണ് ഈ അനധികൃത സമ്പാദ്യത്തിനു പിന്നിലേത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

6 സിനിമകള്‍ നിര്‍മ്മിച്ചതില്‍ താര സംഘടനയായ അമ്മയ്ക്കു വേണ്ടി നിര്‍മ്മിച്ച ട്വന്റി - ട്വന്റി മാത്രമാണു വലിയ ലാഭമുണ്ടാക്കിയ ചിത്രം. ഏറെക്കാലമായി അഭിനയരംഗത്ത് നില്‍ക്കുന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ളതിനേക്കാള്‍ ഏറെ സമ്പാദ്യമാണു ദിലീപിനുള്ളത്. ദിലീപ് ചെയ്യുന്ന തരത്തില്‍ ബിസിനസും ഇവര്‍ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണു ദിലീപിന്റെ സമ്പാദ്യത്തേക്കുറിച്ച് അന്വേഷണമുണ്ടാകുന്നത് എന്നാണു സൂചന. ദുബായിലുള്‍പ്പെടെ ദിലീപിന് വന്‍ നിക്ഷേപം ഉള്ളതായി കണ്ടെത്തിരുന്നു.