Latest News

സരോജം സന്ദര്‍ശിക്കാനായി എത്തിയത് ജയിലിലെ ഗാര്‍ഡ്‌റൂമില്‍ കൂട്ടക്കരച്ചിലിന് ഇടയാക്കി ; ജയിലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ് ദിലീപും അമ്മയും

2017-08-12 03:36:04am |

കൊച്ചി/ആലുവ: നാലാഴ്ചയായി ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപിനെ മാതാവ് സരോജം സന്ദര്‍ശിക്കാനായി എത്തിയത് ജയിലിലെ ഗാര്‍ഡ്‌റൂമില്‍ കൂട്ടക്കരച്ചിലിന് ഇടയാക്കി. സരോജിനിയമ്മയുടെ ഇളയ മകനായ അനൂപിന്റെയും മകളുടെ ഭര്‍ത്താവായ സൂരജിന്റെയും കണ്ണുകളും ദിലീപിന്റെയും സരോജിനിയമ്മയുടേയും കരച്ചില്‍ കണ്ട് ഈറനായി. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജിനി ഇന്നലെ വൈകിട്ട് 3.05 നാണ് എത്തിയത്. പത്തു മിനിറ്റായിരുന്നു കൂടിക്കാഴ്ച.

ദിലീപിനെ കണ്ട അമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല. ഒന്നും പറയാതെ പൊട്ടിക്കരഞ്ഞതോടെ ''എനിക്ക് കുഴപ്പമൊന്നുമില്ലമ്മേ ഞാന്‍ ഉടന്‍ പുറത്തിറങ്ങും '' എന്ന് പറഞ്ഞ് താരം സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു. ഇതിനിടയില്‍ ദിലീപ് കാവ്യയെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും അന്വേഷിച്ചു. അമ്മയ്ക്ക് സങ്കടം കൊണ്ട് മറുപടി പൂര്‍ത്തിയാക്കാനായില്ല. അനപാണ് മറുപടി നല്‍കിയത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് നേരത്തേ തന്നെ ജയിലില്‍ എത്തി സന്ദര്‍ശനത്തിന് അനുമതി നേടിയിരുന്നു. ജയില്‍ സൂപ്രണ്ട് അനുമതി നല്‍കിയതോടെ അമ്മയും വന്നു.

രണ്ടു പേര്‍ക്കാണ് പ്രവേശനമെന്നു കരുതി സൂരജ് കയറിയില്ല. എന്നാല്‍ മൂന്ന് പേര്‍ക്കും പ്രവേശിക്കാമെന്ന് അറിയിച്ചതോടെ സൂരജും കയറി. അമ്മയും ഭാര്യയും മകളും തന്നെ കാണാന്‍ ജയിലില്‍ വരരുതെന്ന് ദിലീപ് നേരത്തേ നിര്‍ദേശിച്ചിരുന്നു. റിമാന്‍ഡിലായ ആദ്യ ദിനങ്ങളില്‍ ജയിലില്‍ കാണാനെത്തിയ സഹോദരന്‍ അനൂപിനോടും ഇക്കാര്യം ദിലീപ് അറിയിച്ചിരുന്നു. അനൂപ് മാത്രമാണ് അടുത്ത ബന്ധുവായി ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നത്. ഭാര്യയും അമ്മയും മകളും ദിലീപിനെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ സരോജത്തിന്റെ നിര്‍ബ്ബന്ധ്തിന് അനൂപിന് വഴങ്ങേണ്ടി വരികയായിരുന്നു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് െഹെക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റിയതിനു പിന്നാലെയാണു മകനെ കാണാന്‍ അമ്മ ആലുവ സബ്ജയിലില്‍ എത്തിയത്. അമ്മ സരോജവും ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും തന്നെ കാണാന്‍ ജയിലില്‍ വരരുതെന്ന് ആദ്യം തന്നെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. റിമാന്‍ഡിലായി ആദ്യ ദിനങ്ങളില്‍ ജയിലില്‍ കാണാനെത്തിയ സഹോദരന്‍ അനൂപിനോടും ഇക്കാര്യം ദിലീപ് അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യ നടപടികള്‍ െവെകുമെന്ന് മനസിലാക്കിയതോടെ ദിലീപിനെ കാണണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ െവെകിട്ട് മൂന്നരയോടെ ഇളയ മകന്‍ അനൂപാണ് അമ്മയെ ആലുവ സബ് ജയിലില്‍ എത്തിച്ചത്.

ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണു സന്ദര്‍ശനത്തിനു സൗകര്യം ഒരുക്കിയത്. ജുെലെ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. റിമാന്‍ഡ് കാലാവധി രണ്ടുതവണ പൂര്‍ത്തിയായെങ്കിലും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് െഹെക്കോടതി പതിനെട്ടിലേക്കു മാറ്റി. ദിലീപിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള വ്യാഴാഴ്ചയാണ് െഹെക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കേസില്‍ ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാന്‍ പോലീസ് നിരത്തുന്ന വാദങ്ങളെ ഖണ്ഡിക്കുന്ന തരത്തിലാണ് പുതിയ ജാമ്യാപേക്ഷ. ദിലീപിനെ ഇല്ലാതാക്കാന്‍ ചലച്ചിത്രമേഖലയില്‍ ഗൂഢാലോചന നടന്നെന്നും പള്‍സര്‍ സുനിയുടെ സഹായത്തോടെ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപിനെതിരേ പോലീസ് നിരത്തുന്ന വാദങ്ങള്‍ ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നത്.

നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ആദ്യ കുറ്റപത്രത്തിലുണ്ട്. ഇതിനു വിരുദ്ധമായാണ് നിലവില്‍ ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന പോലീസ് ഭാഷ്യമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. നാലുവര്‍ഷത്തിനിടെ നാലുവട്ടമാണു ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടതെന്നു പൊലീസ് പറയുന്നു.

ഇതിനിടെ ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവില്ല. ദിലീപിന്റെ ഫോണ്‍ നമ്പര്‍ പോലും പള്‍സര്‍ സുനിയുടെ െകെവശമുണ്ടായിരുന്നില്ല. ഇതിനുവേണ്ടിയാണ് വിഷ്ണു മുഖേന നാദിര്‍ ഷായെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടത്. പോലീസ് റിപ്പോര്‍ട്ടില്‍നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ക്വട്ടേഷന്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.