Latest News

16 കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളി; താര ആന്റി അറസ്റ്റില്‍; പെണ്‍വാണിഭം നടത്തിയത് വാട്‌സാപ്പ് വഴി

2017-03-18 03:33:39am |

ഗാസിയാബാദ് (യു.പി.): വാട്‌സാപ്പ് വഴി പെണ്‍വാണിഭ റാക്കറ്റ് നടത്തിവന്ന സ്ത്രീയും കൂട്ടാളികളും അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗാസിയാബാദ് പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്. താര ആന്റി എന്നറിയപ്പെടുന്ന മഞ്ജു, ഇവരുടെ കൂട്ടാളികളായ മൂന്നു പുരുഷന്‍മാര്‍ എന്നിവരാണു പിടിയിലായത്.

ഉത്തരാഖണ്ഡ് സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ 'താര ആന്റി' എന്നു വിളിപ്പേരിലുള്ള സ്ത്രീക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണു താരയെയും കൂട്ടാളികളെയും കുടുക്കിയത്. ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലെ ഫഌറ്റില്‍ മൂന്നു വര്‍ഷമായി പെണ്‍വാണിഭം നടത്തി വരുകയായിരുന്നു താര. വാട്‌സാപ്പ് വഴിയാണ് താരയെത്തേടി ആവശ്യക്കാര്‍ എത്തുന്നത്. അറസ്റ്റിലായ രാജീവ് സേഥിയാണു താരയുടെ പ്രധാന സഹായി. ഇരുവരും ഷാലിമാര്‍ ഗാര്‍ഡനിലെ ഫഌറ്റിലാണ് താമസം. അറസ്റ്റിലായ മറ്റു രണ്ടു പ്രതികള്‍ അശോക് വിഹാര്‍ സ്വദേശികളാണ്.

വാട്‌സ് ആപ്പിലെ നിരവിധി ഗ്രൂപ്പുകളില്‍ സജീവാംഗമായ താര ഈ ഗ്രൂപ്പുകള്‍ വഴിയും വാട്‌സാപ്പ് മെസേജ് വഴിയുമാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാരെ തിരിച്ചറിഞ്ഞാല്‍ പിന്നെ നിരന്തര സംഭാഷണങ്ങളിലൂടെ ഇവര്‍ ആളുകളുമായി ബന്ധം സ്ഥാപിക്കും. ഗാസിയാബാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഷാലിമാര്‍ ഗാര്‍ഡനിലെ ഫഌറ്റിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത്. താര, രാജീവ് എന്നിവരില്‍നിന്നു പിടിച്ചെടുത്ത മൂന്നു ഫോണുകളില്‍നിന്നു സംഘത്തിന്റെ പ്രവര്‍ത്തന രീതികള്‍ പോലീസിന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഡല്‍ഹി ഏരിയ, എന്‍.സി.ആര്‍. ഏരിയ, ഗാസിയാബാദ് ഏരിയാ എന്നീ ഗ്രൂപ്പുകളിലായി 100 ഓളം ആവശ്യക്കാര്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്.

ഭൂരിഭാഗം ആളുകളും വ്യാജ പ്രൊെഫെല്‍ ചിത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളില്‍ സ്ത്രീകളുടെ അശഌല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്താണ് ആവശ്യക്കാര്‍ക്കായി ഇവര്‍ വലവീശുന്നത്. മാത്രമല്ല പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ചിത്രവും ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ ഇവര്‍ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാരെയും െലെംഗികതൊഴിലാളികളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് താര ആന്റി. 50 % കമ്മീഷന്‍ തുക ഇവര്‍ ഈടാക്കുന്നുണ്ട്. 10000 ത്തിനും 25000 രൂപയ്ക്കും ഇടയില്‍ ചിലയാളുകളില്‍നിന്ന് ഇവര്‍ കമ്മീഷന്‍ െകെപറ്റിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ആവശ്യക്കാരെ തേടി നടക്കുന്ന സ്ത്രീ െലെംഗിക തൊഴിലാളികള്‍ക്ക് ആളുകളെ എത്തിച്ചു കൊടുക്കുന്നത് താരയാണ്. കമ്മീഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീകളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാതിരിക്കാനും താര ശ്രദ്ധിച്ചിട്ടുണ്ട്. 10 വര്‍ഷമായി പെണ്‍വാണിഭം നടത്തുന്ന താര വാട്‌സ് ആപ്പ് വഴി പ്രവര്‍ത്തനം ശക്തമാക്കിയിട്ട് മൂന്നു വര്‍ഷമേ ആകുന്നുള്ളൂ