Latest News

വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ലു​ള്ള ഗൂ​ഢാലോ​ച​ന​യു​ടെ ഭാഗം ;യോഗി ആദിത്യനാഥ്, വര്‍ഗീയവിഷം ചീറ്റുന്ന ചില വിവാദ പ്രസ്താവനകള്‍…

2017-03-19 04:53:51am |

ന്യൂ​ഡ​ൽ​ഹി: വ​ർ​ഗീ​യവി​ഷം ചീ​റ്റു​ന്ന​തി​ൽ എ​പ്പോ​ഴും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥി​ൽ നി​ന്ന് വി​വാ​ദം ഒ​രി​ക്ക​ലും ഒ​ഴി​ഞ്ഞു​മാ​റി​യിട്ടി​ല്ല.​സം​സാ​ര​വും പ്ര​വൃ​ത്തി​യും എ​പ്പോ​ഴും പു​തി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രു​ന്നു.

അ​വ​യി​ൽ ചി​ല​ത് ചു​വ​ടെ

* വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ലു​ള്ള ഗൂ​ഢാലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന ആ​രോ​പ​ണം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി തെ​ളി​ച്ചു.

* 2005ൽ ​ക്രൈ​സ്ത​വ​രെ ഹി​ന്ദുമ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​നു​ള്ള ശു​ദ്ധീ​ക​ര​ണ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

* ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു പ​ണി​യാ​നും ത​ങ്ങ​ൾ​ക്കു ക​ഴി​യും

* മു​സ്‌ലിം​ക​ളെ വി​ല​ക്കി​യ അ​മേ​രി​ക്ക​ൻ ന​ട​പ​ടി ഇ​ന്ത്യ​യും കൈ​ക്കൊ​ള്ള​ണം.

* ഏ​ഴു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​സ്‌ലിംക​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ പ്ര​ശം​സി​ച്ചു.

* ദാ​ദ്രി​യി​ലെ ബീ​ഫ് വി​ഷ​യ​ത്തി​ൽ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു കൊ​ന്ന മു​ഹ​മ്മ​ദ് അഖ്‌ലാക്കിന്‍റെ കു​ടും​ബ​ത്തി​നെ​തി​രേ ഗോ​വ​ധ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.

* ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ൻ ഭീ​ക​ര​വാ​ദി​യാ​ണെന്നും ഷ​ാരൂ​ഖും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യി​ദും ഒ​രു പോ​ലെ​യാ​ണെ​ന്നും നി​രീ​ക്ഷ​ണം.

* പ​ശു​വി​നെ രാ​ഷ്‌ട്രമാ​താവാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഭ​ഗ​വ​ദ് ഗീ​ത ദേ​ശീ​യ ഗ്രന്ഥമായി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

* യോ​ഗ​യെ എ​തി​ർ​ക്കു​ന്ന​വ​ർ ഇ​ന്ത്യ വി​ട്ടു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.

* ക​ലാ​പം, കൊ​ല​പാ​ത​ക​ശ്ര​മം, മാ​ര​കാ​യു​ധം കൈ​വ​ശംവയ്ക്കൽ നി​യ​മ​വി​രു​ദ്ധ സം​ഘം ചേ​ര​ൽ, ക​ട​ന്നു ക​യ​റ​ൽ, തീ വ​യ്പ് തു​ട​ങ്ങി നി​ര​വ​ധി ക്രി​മ​ന​ൽ കേ​സു​ക​ളും വിവാദ യോ​ഗി​യു​ടെ പേ​രി​ലു​ണ്ട്.

ന്യൂനപക്ഷവിരുദ്ധതയുടെ പ്രചാരകൻ

ന്യൂഡൽഹി: ക​​​​ടു​​​​ത്ത വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​യാ​​​​യ യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ്, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ട്രം​​​​പ് മു​​​​സ്‌ലിം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക് വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു പോ​​​​ലെ ഇ​​​​ന്ത്യ​​​​യി​​​​ലും മു​​​​സ്‌ലിം​​​​ക​​​​ളെ വി​​​​ല​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാ​​​​ൻ ഇ​​​​ന്ത്യ​​​​യും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ക​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ വ​​​​ർ​​​​ഗീ​​​​യ വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​നു കു​​​​പ്ര​​​​സി​​​​ദ്ധി നേ​​​​ടി​​​​യ യോ​​​​ഗി പ​​​​റ​​​​ഞ്ഞ​​​​ത്. 2005ൽമു​​​​സ്‌ലിംക​​​​ളെ​​​​യും ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യും ഹി​​​​ന്ദു​​​​മ​​​​ത​​​​ത്തി​​​​ലേ​​​​ക്കു പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള ഘ​​​​ർ​​​​വാ​​​​പ​​​​സി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

2007ൽ ​​​​ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ന​​​​ട​​​​ന്ന വ​​​​ർ​​​​ഗീ​​​​യ ക​​​​ലാ​​​​പ​​​​ങ്ങ​​​​ളി​​​​ലും യോ​​​​ഗി ആ​​​​ദി​​​​ത്യ നാ​​​​ഥി​​​​നു പ​​​​ങ്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. യു​​​​പി​​​​യി​​​​ൽ യോ​​​​ഗി ആ​​​​ദി​​​​ത്യ നാ​​​​ഥി​​​​നെ രാ​​​​ജാ​​​​വാ​​​​യും മോ​​​​ദി​​​​യെ ചാ​​​​ണ​​​​ക്യ​​​​നാ​​​​യും ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പു പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

യു​​​​പി​​​​യി​​​​ലെ ഗോ​​​​ര​​​​ഖ്പു​​​​രി​​​​ൽ മോ​​​​ദി​​​​യു​​​​ടെ റാ​​​​ലി ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​രു ദി​​​​വ​​​​സം മു​​​​ന്പാ​​​​ണ് പോ​​​​സ്റ്റ​​​​ർ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന പോ​​​​സ്റ്റ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കിയത് ബി​​​​ജെ​​​​പി​​​​യു​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. ദേ​​​​ശ് മേ ​​​​മോ​​​​ദി, പ്ര​​​​ദേ​​​​ശ് മേ ​​​​യോ​​​​ഗി എ​​​​ന്നാ​​​​ണ് പോ​​​​സ്റ്റ​​​​റി​​​​ൽ കു​​​​റി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

യോ​​​​ഗി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഹി​​​​ന്ദു യു​​​​വ​​​​വാ​​​​ഹി​​​​നി കി​​​​ഴ​​​​ക്ക​​​​ൻ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ആ​​​​റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ബദൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്രഖ്യാപിച്ച് ബിജെപിയെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചി​​​​രു​​​​ന്നു.