Latest News

"കട്ടിത്താടി" വെച്ച ദിലീപിനെ തിരിച്ചറിഞ്ഞില്ല: ആലുവ സബ് ജയിലില്‍ ആളറിയാതെ "അപ്രതിക്ഷിത അതിഥി" അത് ദിലീപിനു നേര്‍ക്ക് നീട്ടി

2017-09-07 02:21:11am |

ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അപ്രതിക്ഷിത അതിഥി എത്തി. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്കായി രാവിലെ ജയിലിനു പുറത്തെത്തിച്ച ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമയിലെ പ്രമുഖര്‍ എത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരുമെത്താതെ ഒരു കൊച്ച് ആരാധകനാണ് നടന്റെ ഹൃദയം കവര്‍ന്നത്.

ആലുവ മാറമ്പള്ളി സ്വദേശി സുബൈറിനൊപ്പമാണ് ഏഴു വയസുകാരന്‍ ഷഹബാസ് ജയിലില്‍ ദിലീപിനെ ഒന്ന് കാണാന്‍ എത്തിയത്. മകനെ നല്‍കിയ വാക്ക് പാലിക്കാനാണ് കൊച്ച് ആരാധകനേയും കൊണ്ട് സുബൈര്‍ ദിലീപിനെ കാണാന്‍ എത്തിയത്. പ്രതീക്ഷ ഇല്ലാതെ സന്ദര്‍ശകരെ അനുവദിക്കുന്നതിനാല്‍ ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി മാത്രമാണ് ഇവിടേക്ക് വന്നതെന്നും സുബൈര്‍ പറയുന്നു.

Seven year old,Visits, Dileep,

പച്ചക്കുതിര കണ്ടതുമുതലാണ് ദിലീപിന്റെ കടുത്ത ആരാധകന്‍ ആയത്. ജയിലില്‍ എത്തിയ ഇവര്‍ക്ക് നടനെ കാണാന്‍ അനുവാദം ലഭിച്ചു. ആകാംഷയോടെ തന്റെ ആരാധന കഥാപാത്രത്തെ ഒരുനോക്ക് കാണാന്‍ നിന്നിരുന്ന ആ കൊച്ചുകണ്ണുകള്‍ക്ക് മുന്നില്‍ ദിലീപ് എത്തിയെങ്കിലും, ആ കണ്ണുകള്‍ തന്റെ പ്രിയ താരത്തെ പരതുകയായിരുന്നു. കട്ടിത്താടി വെച്ച ദിലീപിനെ കൊച്ചു ഷഹബാസിന് തിരിച്ചറിയാന്‍ ആയില്ല. എന്നാലും താന്‍ കൈയില്‍ കരുതിയ ആ നീല ബലൂണ്‍ ദിലീപിന് നേര്‍ക്കു നീട്ടി.