Latest News

യോഗാകേന്ദ്രം ജയില്‍പോലെ; ചൂരലുപയോഗിച്ച് മര്‍ദ്ദിക്കും, അഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാനും ശ്രമം: പരാതിയുമായി മുന്‍ അധ്യാപകന്‍ രംഗത്ത്

2017-10-07 03:34:34am |

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ യോഗാ അധ്യാപകന്‍ രംഗത്ത്. യോഗാ കേന്ദ്രത്തിലെ മുന്‍ജീവനക്കാരനായ എ.വി.കൃഷ്ണകുമാര്‍ ആണ് സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

യോഗാകേന്ദ്രം ജയില്‍പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതമോ ജാതിയോ മാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന സംഘടനയിലൂടെയാണ് യോഗ കേന്ദ്രത്തിലെത്തിക്കുന്നതെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു. യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ചൂരലുപയോഗിച്ച് മര്‍ദ്ദിക്കുന്നത് ഇവിടെ പതിവ് സംഭവമാണ്.

അഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്നും ഇത്തരം പീഡനങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ സൂചിപ്പിക്കുന്നുണ്ട്.