Latest News

ഭര്‍ത്താവിന്റെ കടയിലെ ജീവനക്കാരനൊപ്പം രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഒളിച്ചോടി, 40 പവനും 10 ലക്ഷം രൂപയുമായാണ് 23 കാരനൊപ്പം യുവതി പോയത്: സംഭവം ഇങ്ങനെ

2017-10-08 05:41:14am |

കാമുകനൊപ്പം പോയ രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ പോലീസ് പിടികൂടി. കഴിഞ്ഞ 18നാണു ചവറസ്വദേശിയായ 28കാരി 23 കാരനായ കാമുനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ഭര്‍ത്താവ് നടത്തിവരുന്ന ഷോപ്പിലെ ജീവനക്കാരനായിരുന്നു പന്മന നടുവത്തേരി സ്വദേശിയായ ഈ യുവാവ്. മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ കടയില്‍ ജോലിക്കു വരുന്നത്. ഇരുവരും പ്രണയത്തിലാണ് എന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുമ്പ് യുവാവിനെ കടയില്‍ നിന്നു പിരിച്ചു വിട്ടു.

ഇതിനു ശേഷം ഇരുവരും മൊബൈല്‍ഫോണിലൂടെ സൗഹൃദം പുലര്‍ത്തുകയായിരുന്നു. യുവതിയേ കാണാനില്ല എന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ചവറ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ബന്ധുവീടുകളിലും മറ്റിടങ്ങിളലും അന്വേഷിച്ചു എങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടയിലാണു സുല്‍ത്താന്‍ ബത്തേരിയിലുള്ള ഒരു എടിഎമ്മില്‍ നിന്നു യുവതി 40000 രൂപ പിന്‍വലിച്ചതായി പോലീസിനു വിവരം ലഭിച്ചത്.

അടുത്ത ദിവസം വയനാട്ടിലുള്ള ഒരു എടിഎമ്മില്‍ നിന്നു വീണ്ടും 40000 രൂപ പിന്‍വലിച്ചതോടെ വയനാട് കേന്ദ്രികരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നു കല്‍പ്പറ്റയിലുള്ള ഒരു ഹോട്ടലിനു സമീപം ബൈക്കില്‍ വരികയായിരുന്ന കാമുകനേയും കാമുകിയേയും കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെ ചവറ പോലീസ് പിടികൂടുകയായിരുന്നു. 40 പവനും 10 ലക്ഷം രൂപയുമായാണ് ഇവര്‍ വീടുവിട്ടതെന്നു ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.