Latest News

മാതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തിയ ഗള്‍ഫ്കാരന്‍ മകന്‍ വിവാഹ വാഗ്ദാനം നല്‍കി നഴ്‌സിനെ പീഡിപ്പിച്ചു

2017-10-08 05:41:53am |

കാസര്‍കോട്: ചികിത്സയിലായിരുന്ന മാതാവിനു കൂട്ടുനില്‍ക്കാന്‍ വന്ന ഗള്‍ഫുകാരന്‍ മകന്‍ വിവാഹ വാഗ്ദാനം നല്‍കി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. കൊല്ലം കരുനാഗപ്പള്ളി തറയില്‍മുതക്കിലെ മുഹമ്മദ് റിയാസ് എന്ന കെ എസ് റിയാസ് (26 ) ആണ് അറസ്റ്റിലായത്. റിയാസിന്റെ മാതാവ് കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നപ്പോഴായിരുന്നു സംഭവം.

ആലപ്പുഴ ആറ്റിങ്ങല്‍ സ്വദേശിയാണു പീഡനത്തിന് ഇരയായ യുവതി. മാതാവ് ആശുപത്രിയിലായിരുന്നപ്പോള്‍ റിയാസ് നഴ്‌സുമായി പരിചയപ്പെട്ട് അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു എന്നു പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെ നഴ്‌സ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം റിയാസിനെ കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.