Latest News

പോലീസുകാരന്റെ ബൂട്ട് കൊണ്ട് ചവിട്ടേറ്റു; ജന്മനാട്ടിലെ ജനരക്ഷായാത്രയില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കും

2017-10-09 02:11:12am |

എടപ്പാള്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ വിട്ടു വില്‍ക്കും. കോഴിക്കോടെത്തിയ മാര്‍ച്ചിനിടയില്‍ പോലീസുകാരന്റെ ബൂട്ടു കൊണ്ട് ചവിട്ടേറ്റ് പരിക്കേറ്റിരുന്നു. ഇതുകാരണമാണ് പാര്‍ട്ടിയുടെ തീപ്പൊരി താരം വിട്ടുനില്‍ക്കുന്നത്.

ബൂട്ടിന്റെ ചവിട്ടേറ്റ് കാല്‍ വിരലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. രണ്ട് കാല്‍ വിരലുകളിലെ നഖങ്ങള്‍ അടര്‍ന്നു പോയിരുന്നു. ഒരു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജന്മനാട്ടില്‍ നടക്കുന്ന സ്വീകരണങ്ങളില്‍ ശോഭാ സുരേന്ദ്രന് പങ്കെടുക്കാനാകില്ല. കോഴിക്കോട് പിന്നിട്ട ജനരക്ഷായാത്ര ഇന്ന് പാലക്കാട് എത്തും. തുടര്‍ന്ന് നടക്കുന്ന പൊതുപരിപാടിയില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പങ്കെടുക്കും.