Latest News

സഹപ്രവർത്തകന്റെ മൊബൈലിൽ നിന്ന് സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; ഏഷ്യക്കാരന് വൻതുക പിഴ

2017-10-10 02:30:00am |

അബുദാബി ∙ സഹപ്രവർത്തകനായ സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് അനുമതിയില്ലാതെ വനിതാ സഹപ്രവർത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ഏഷ്യക്കാരന് വൻതുക പിഴ ശിക്ഷവിധിച്ചു. സഹപ്രവർത്തകന്റെ അനുമതിയില്ലാതെയാണ് അദ്ദേഹത്തിന്റെ ഫോൺ ഉപയോഗിച്ചതെന്നും കുറ്റംതുറന്നു സമ്മതിക്കുകയും ചെയ്തതോടെയാണ് അബുദാബി ക്രിമിനൽ കോടതി 50,000 ദിർഹം (890034 രൂപ) പിഴ ശിക്ഷ വിധിച്ചത്. 

ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്നാണ് ഇയാൾ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. സന്ദേശം ലഭിച്ച യുവതി മൊബൈൽ നമ്പറിന്റെ ഉടമയ്ക്കെതിരെ പരാതി നൽകി. എന്നാൽ, തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇത് മറ്റൊരു സഹപ്രവർത്തകനാണ് ചെയ്തതെന്ന് വ്യക്തമായത്. തുടർന്ന്, മൊബൈൽ ഫോണിന്റെ ഉടമയെ കുറ്റവിമുക്തനാക്കി. തന്റെ അറിവോടെയല്ല സുഹൃത്ത് സന്ദേശം അയച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അപ്പോഴേക്കും ഏഷ്യക്കാരൻ കുറ്റം സമ്മതിച്ചിരുന്നു.