Latest News

"എന്റെ നഗ്നചിത്രങ്ങള്‍ പുറത്തു വിട്ടത് അയാള്‍..."; പുതിയ വെളിപ്പെടുത്തലുകളുമായി സരിത; കൂടുതല്‍ പേര്‍ കുടുങ്ങും

2017-10-12 02:04:05am |

തിരുവനന്തപുരം : മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. ഇപ്പോഴുള്ള സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും നിലവില്‍ പുറത്തു വന്നിട്ടുള്ള കത്തില്‍ പറഞ്ഞിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും സരിത പറഞ്ഞു.

തന്റെ കയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു ഇതുവരെ സരിത പറഞ്ഞിരുന്നത്. ഇതാദ്യമായാണ് ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീക്ക് നീതി ലഭ്യമാക്കിയതില്‍ മുഖ്യമന്ത്രിക്ക് നന്ദിയെന്നും സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്നുവെന്നും സരിത കൂട്ടിച്ചേര്‍ത്തു. നടപടി പ്രഖ്യാപിച്ചത് ആദ്യപടി മാത്രമാണെന്നും കമ്മിഷന്റെ കണ്ടെത്തലുകളില്‍ ഇനിയും അന്വേഷണം വേണമെന്നും കത്തിലുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സരിത വ്യക്തമാക്കി. പ്രതികരിക്കുന്നതിനിടെ ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനോട് സരിത കടുപ്പത്തില്‍ സംസാരിച്ചു.

ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നതെന്നും അന്വേഷണത്തോട് ഏതറ്റം വരെയും സഹകരിക്കുമെന്നും സരിത പറഞ്ഞു. ഒരുകാലത്ത് മറ്റുള്ളവരുടെ രാഷ്ട്രീയ ഭാവി സംരക്ഷിക്കുന്ന എന്ന ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇനി അതുണ്ടാവില്ല. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗക്കേസ് എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.