Latest News

ജൂവലറി ഉടമ പീഡിപ്പിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി ; ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ജൂവലറിക്ക് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം

2017-10-13 03:34:47am |

ഓയൂര്‍ (കൊല്ലം): ഓയൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍ സത്യഗ്രഹമിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ െവെകിട്ട് മൂന്നോടെയാണു കോട്ടയം കുമരകം സ്വദേശിനിയായ യുവതി ജങ്ഷനിലെ ജുവലറിക്കു മുമ്പില്‍ സത്യഗ്രഹമിരുന്നത്. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും യുവതി ആരോപിച്ചു. ജൂവലറി ഉടമ ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ജനുവരിയിലാണു ഓയൂര്‍ ജങ്ഷനിലെ ജൂവലറിയില്‍ യുവതിക്കു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് യുവതിയെ കടയുടമ എഴുകോണ്‍ നെടുമ്പായിക്കുളത്തുള്ള കുടുംബ വീട്ടിലേക്കു മാറ്റിയെന്നു പോലീസ് അറിയച്ചു. തന്നെ വീട്ടില്‍ പൂട്ടിയിട്ടതായി യുവതി പോലീസ് ഹെല്‍പ്പ് െലെനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി അവരെ മോചിപ്പിക്കുകയും കടയുടമയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ദില്‍ഷാദ്, ഇയാളുടെ സുഹൃത്ത് കൊട്ടാരക്കര ബാറിലെ അഭിഭാഷക വെളിയം സ്വദേശിനി െഷെലജ ശ്രീകുമാര്‍, ദില്‍ഷാദിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി എഴുകോണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹിളാമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നും ഡിസ്ചാര്‍ജ് ആയതിനെ തുടര്‍ന്നു യുവതി ഇന്നലെ ജൂവലറിക്ക് മുമ്പിലെത്തി സത്യഗ്രഹം തുടങ്ങുകയായിരുന്നു.