Latest News

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പരിചയത്തിലാക്കി, കല്പറ്റയിലേയ്ക്ക് വിളിച്ചു വരുത്തി, കാറില്‍ മൈസൂരുവിലെത്തിച്ച് പീഡനം: ഒടുവില്‍ തുളസീദാസ് പിടിയില്‍

2017-11-11 03:52:23am |

വയനാട്: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പാലക്കാട് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പരിചയത്തിലാക്കി. പിന്നീട് ജോലി ആവശ്യത്തിലേയ്ക്കായി കല്പറ്റയിലേയ്ക്ക് വിളിച്ചു വരുത്തി , കാറില്‍ മൈസൂരുവിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

കണിയാമ്പറ്റ സ്വദേശി തുളസീദാസ് (41) ആണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ഇയാളുടെ പേരില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ ഇയാള്‍ മൂന്നുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

ജോലി വാഗ്ദാനം ചെയ്ത് ആറുപേരില്‍ നിന്നായി 6.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നേരത്തെ ഇയാള്‍ അറസ്റ്റിലായത്. കല്പറ്റ, മാനന്തവാടി, പനമരം, ആലുവ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് വ്യക്തമാക്കി.