Latest News

പെണ്‍കുട്ടി കുളിക്കുന്ന ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ബംഗാളി കുടുങ്ങി; അറസ്റ്റ് ചെയ്യുന്നതിനിടയില്‍ നാട്ടുകാരും പോലീസും ഏറ്റുമുട്ടി; ശാസ്താംകോട്ടയില്‍ നടന്ന സംഭവം ഇങ്ങനെ

2017-11-12 02:38:19am |

ശാ​സ്താം​കോ​ട്ട: ബാ​ത്ത് റൂ​മി​ൽ മൊ​ബൈ​ൽ​കാ​മ​റ വ​ച്ച് പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ചി​ത്രം​പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ബം​ഗാ​ളി സ്വ​ദേ​ശി​യെ അ​റ​സ്റ്റു​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി. ക​ല്ലേ​റി​ൽ ശൂ​ര​നാ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​യ ഉ​മേ​ഷ്, വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​സ്ഐ സ​ജീ​ഷ്കു​മാ​റി​നും അ​ടി​യേ​റ്റു. കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാ​ട്ടു​കാ​രാ​യ 12പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ബം​ഗാ​ൾ സ്വ​ദേ​ശി. സ്ഥാ​പ​ന​ത്തോ​ടു​ചേ​ർ​ന്നു​ള്ള വീ​ടി​ന്‍റെ കു​ളി​മു​റി​യി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ൽ ഭി​ത്തി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ മൊ​ബൈ​ൽ​കാ​മ​റ ക​ണ്ട് പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ​തു​ട​ർ​ന്ന് ബം​ഗാ​ൾ സ്വ​ദേ​ശി സ്ഥാ​പ​ന​ത്തോ​ടു​ചേ​ർ​ന്നു​ള്ള താ​മ​സ്ഥ​സ്ഥ​ല​ത്ത് മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു.

സം​ഘ​ടി​ത​രാ​യെ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും യു​വാ​വി​ന്‍റെ താ​മ​സ സ്ഥ​ലം വ​ള​യു​ക​യും ചെ​യ്തു. പോ​ലീ​സെ​ത്തി ബം​ഗാ​ൾ സ്വ​ദേ​ശി​യെ അ​റ​സ്റ്റു​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ യു​വാ​വി​നെ മ​ർ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​മാ​യി ചി​ല​ർ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്നു​ള്ള ക​ല്ലേ​റി​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രി​ൽ ചി​ല​ർ​ക്കും പ​രി​ക്കു​ണ്ട്.