Latest News

ഒരു ആര്‍ട്ട് സിനിമയില്‍ അഭിനയിച്ചു കളയാം എന്നു വച്ച് അഭിനയിക്കേണ്ട കാര്യം ഇന്ന് എനിക്ക് ഇല്ല: ഡോക്ടര്‍ ബിജുവിന്റെ സിനിമയ്ക്ക് ബ്രില്ല്യന്‍സ് ഇല്ലാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്ന് മോഹന്‍ലാല്‍

2017-11-13 02:15:17am |

മോഹന്‍ലാലിനെ നേരില്‍ കണ്ട് കഥ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നുള്ള പരാതി നിരവധി സംവിധായകര്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. അത്രയേറെ തിരക്കുള്ള നടനാണു മോഹന്‍ലാല്‍. പ്രമുഖ സംവിധായകന്‍ ഡോക്ടര്‍ ബിജുവും ഇത്തരത്തില്‍ ഒരു പരാതി സോഷിയില്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു. വനിത മാഗസിനായ കന്യകയില്‍ മോഹനരാഗങ്ങള്‍ എന്ന് അഭിമുഖത്തില്‍ ഇതിനു മറുപടിയായി മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ.

മോഹന്‍ലാലിനെ നേരില്‍ കണ്ടു കഥയവതരിപ്പിക്കാനായില്ല എന്നു പരാതി പ്പെടുന്ന സംവിധായകര്‍ അനവധിയാണ്. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകന്‍ ഡോ. ബിജു കഥ പറയാന്‍ വന്നിട്ട് താങ്കളെ കാണാന്‍ കഴിയാതെ പോന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യ മാക്കിയിട്ടുണ്ട്. പുതുതലമുറ സിനിമയില്‍ ആര്, എന്ത് എന്നൊക്കെ മഹാമേരു അറിയാതെ പോവുന്നുണ്ടെന്നുണ്ടോ?

uploads/news/2017/11/164780/bjiu.gif

ആരെങ്കിലുമൊക്കെ അദ്ദേഹം പറഞ്ഞുപരത്തുന്നതിനെയൊന്നും നമ്മള്‍ ചലഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാന്‍ പറഞ്ഞതുപോലെ കഥ കേള്‍ക്കുമ്പോ ള്‍ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു. എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ.. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല.