Latest News

ശരീരം തുളച്ചുകയറിയത് ഇരുപത് വെടിയുണ്ടകള്‍; ഞെട്ടിക്കുന്ന കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്

2017-12-01 03:08:26am |

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വസ്തു ഇടപാടുകാരന്‍ വെടിയേറ്റ് മരിച്ചു. വസീദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം ഇരുപതോളം തവണ വസീദിന് നേരെ വെടിയുതിര്‍ത്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.

ബൈക്കില്‍ എത്തിയ അക്രമികളില്‍ നിന്ന് രക്ഷപെട്ട് വീട്ടിലേക്ക് ഓടിക്കയറിയ വസീദിന് പിന്നാലെ അക്രമി സംഘത്തിലെ മൂന്ന് പേര്‍ വീടിനുള്ളിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് വസീദ് വീടിന് പുറത്തേക്ക് തെറിച്ചു വീഴുന്നതും അക്രമികള്‍ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം അക്രമി സംഘത്തിലെ രണ്ട് പേര്‍ മാറിമാറി ഇരുപത് തവണ വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

കുട്ടികളടക്കം നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കൊലപാതകം കണ്ട് രണ്ട് ദൃക്‌സാക്ഷികള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ബ്രഹ്മപുരി സ്വദേശിയാണ് കൊല്ലപ്പെട്ട വസീദ്. ഒക്‌ടോബര്‍ 22ന് നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്. സംഭവുമായി ബന്ധപ്പെട്ട് റാഷിദ്, ഗോലു എന്ന റാഷിദ്, വസീം എന്നിവര്‍ അറസ്റ്റിലായിരുന്നു.