Latest News

സ്വന്തം മരണ വാര്‍ത്ത നല്‍കിയ ശേഷം കാണാതായ വൃദ്ധന്‍ മുങ്ങിയത് കര്‍ണാടകയിലേക്കെന്ന് സൂചന

2017-12-02 03:11:23am |

കണ്ണൂര്‍: സ്വന്തം ചരമ വാര്‍ത്തയും ആദരാഞ്ജലി പരസ്യവും നല്‍കിയ ശേഷം കാണാതായ വൃദ്ധനെക്കുറിച്ച് സൂചനയില്ല. തളിപ്പറമ്പ് കുറ്റിക്കോല്‍ ജോസഫ് മേലുകുന്നേലിനെയാണ് (75) കാണാതായത്. പ്രമുഖ പത്രങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയ ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. പത്രങ്ങളില്‍ പരസ്യവും ചരമ വാര്‍ത്തയും വന്നുവെന്ന് ഉറപ്പാക്കിയ ശേഷം താമസിച്ചിരുന്ന പയ്യന്നൂരിലെ പെരുമാള്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നുമാണ് ഇദ്ദേഹത്തെ കാണാതായത്. പത്രത്തില്‍ പരസ്യവും വാര്‍ത്തയും കണ്ട് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് പരസ്യവും വാര്‍ത്തയും നല്‍കിയത് ജോസഫ് തന്നെയാണെന്ന് വ്യക്തമായത്.

ജോസഫ് കര്‍ണാടകയിലേക്ക് മുങ്ങിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോഡ്ജില്‍ നിന്നിറങ്ങിയ ജോസഫ് ഓട്ടോയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനില്‍ മംഗളുരുവിലേക്കും പോയെന്നാണ് സൂചന. കര്‍ണാടകയില്‍ ഇദ്ദേഹത്തിന് നിരവധി പരിചയക്കാരുണ്ട്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ ജോസഫിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറിയിട്ടുണ്ട്. മൂന്ന് പ്രമുഖ പത്രങ്ങള്‍ക്കായി ഒരു ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ജോസഫ് പരസ്യം നല്‍കിയത്.

നവംബര്‍ 25ന് സെന്‍ട്രല്‍ ബസാറിലെ ലോഡ്ജില്‍ മുറിയെടുത്ത ജോസഫ് 26 മുതല്‍ 30 വരെ ലോഡ്ജില്‍ താമസിച്ചു. വിവാഹ ചടങ്ങിന് എത്തിയതാണെന്ന് പറഞ്ഞ് കോട്ടയത്തെ വിലാസം നല്‍കിയാണ് ജോസഫ് മുറിയെടുത്തത്. 29ന് പത്ര ഏജന്‍സിയില്‍ എത്തി മൂന്ന് പത്രങ്ങളിലേക്ക് ചരമ വാര്‍ത്തയും ആദരാഞ്ജലി പരസ്യവും നല്‍കി. ആദരാഞ്ജലി പരസ്യത്തില്‍ തന്റെ വ്യക്തി വിവരങ്ങളും പ്രവര്‍ത്തനമേഖലയെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മകന്റെ വസതയില്‍ ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം നടക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു.

ഈ വാര്‍ത്ത കണ്ട് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ജോസഫിനെ കാണാനില്ലെന്ന് വ്യക്തമായത്. കോട്ടയത്ത് ബന്ധുവിനെ കാണാന്‍ പോകേണ്ടതിനാല്‍ വ്യാഴാഴ്ച ലോഡ്ജ് ഒഴിയുമെന്ന് ജോസഫ് പറഞ്ഞിരുന്നു. രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാണാതാകുന്നതിന് തലേന്ന് വരെ ജോസഫ് ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഭാര്യയുടെ പരാതിയില്‍ പോലീസ്