Latest News

നാമനിര്‍ദേശ പത്രിക തള്ളിയതില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി വിശാല്‍: ക്യാമറകള്‍ക്ക് മുന്നില്‍ ക്ഷുഭിതനായും, പൊട്ടിക്കരഞ്ഞും താരം, കമ്മീഷന്‍ ഓഫീസിനു മുന്നില്‍ നാടകീയ രംഗങ്ങള്‍

2017-12-06 02:36:52am |

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തന്റെ നാമനിര്‍ദേശക പത്രിക തള്ളിയതിനു പിന്നാലെ പ്രതിഷേധവുമായി സിനിമ താരം വിശാല്‍. ആര്‍.കെ നഗര്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിനു മുന്നിലാണ് താരം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഇലക്ഷന്‍ കമ്മീഷനു മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.

തിരശഞ്ഞടുപ്പ്ലി കമ്മീഷനു മുന്നില്‍ പ്രതിഷേധിച്ച വിശാലിനേയും, അനുയായികളെയും പോലീസ് എത്തി കസ്റ്റഡിയിലെടുത്തു.ക്യാമറകള്‍ക്ക് മുന്നില്‍ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാല്‍ പത്രിക തള്ളിയതിനോട് പ്രതികരിച്ചത്. തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയതിന് വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും വിശാല്‍ വെളിപ്പെടുത്തി.

 Actor Vishal, Dharna,  Nomination

പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതു കൊണ്ടാണ് നടന്‍ വിശാലിന്റെ പത്രിക തള്ളിയതെന്നാണ് കമ്മീഷന്റെ വിശദീകരണം. മണ്ഡലത്തില്‍ നിന്നും ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകര്‍ എന്നിവര്‍ക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് വിശാല്‍ തയ്യാറെടുത്തത്. സിനിമാ മേഖലയില്‍ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്.

വിശാലിന്റെ രാഷ്ര്ടീയ പ്രവേശനം ആരാധകരും ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. ആര്‍ കെ നഗറില്‍ മുരുഡു ഗണേഷാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി. ടിടിവി ദിനകരനും സ്ഥാനാര്‍ഥിയായി രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു,. ഇവര്‍ക്കിടയിലേക്കാണ് വിശാലും എത്തിയത്.ഡിസംബര്‍ 21 നാണ് ആര്‍.കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.