Latest News

കാര്‍ വലിയശബ്ദത്തോടെ തിരിഞ്ഞു മറിഞ്ഞു, പിന്നീട് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കു തൊട്ടു പിന്നില്‍ ഇടിച്ചു, അറിഞ്ഞു കൊണ്ടല്ല എങ്കിലും താനും ഉത്തരവാദിയല്ല: മോനിഷയുടെ കാറിലിടിച്ച കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പറയുന്നു

2017-12-06 02:40:05am |

മലയാളത്തിന്റെ പ്രിയ നടി മോനിഷ മരിച്ചിട്ട് 25 വര്‍ഷമായി. ആ ദുരന്തത്തിന്റെ വേദന ഇന്നും മലയാള സിനിമ പ്രേമികളെ പിന്തുടരുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് മോനിഷയുടെ മരണത്തിനു കാരണമായ അപകടത്തില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉമ്മച്ചന്‍ ഇപ്പോഴും ആ സംഭവം സങ്കടത്തോടെ ഓര്‍ക്കുന്നു. അറിഞ്ഞു കൊണ്ടല്ല എങ്കിലും താനും അതിന് ഉത്തരവാദിയല്ലേ. ആ സങ്കടം മാറില്ല എന്നു 70 കാരനായ പി എല്‍ ഉമ്മച്ചന്‍ പറയുന്നു. ആ സംഭവത്തെക്കുറിച്ച് ഉമ്മച്ചന്‍ ഓര്‍ക്കുന്നത് ഇങ്ങനെ. വണ്ടി ദേശിയ പാതയിലേയ്ക്കു കയറുമ്പോള്‍ മോനിഷ സഞ്ചരിച്ച കാര്‍ വലിയ ശബ്ദത്തോടെ തിരിഞ്ഞു മറിയുകയായിരുന്നു. പിന്നീട് ബസിന്റെ പിന്‍ ചക്രങ്ങള്‍ക്കു തൊട്ടു പിന്നില്‍ ഇടിച്ചു.

ഇടിയുടെ ആഘാതത്തില്‍ ഉലഞ്ഞു ബസിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ നിന്നു ഞാന്‍ തെറിച്ചു പോയി. നിയന്ത്രണം വിട്ട ബസ് റോഡുവക്കില്‍ നിന്നു താഴേയ്ക്കു പോകും മുമ്പ് സ്റ്റിയറിങ്ങ് കൈക്കലാക്കി ബസ് നിയന്ത്രിക്കാന്‍ കഴിഞ്ഞു. അപ്പോഴേയ്ക്കും എല്ലാഗ കഴിഞ്ഞിരുന്നു. രാവിലെ ആദ്യ ട്രിപ്പ് ആയതിനാല്‍ കണ്ടക്ടര്‍ കൂടാതെ രണ്ടു യാത്രക്കാര്‍ മാത്രമായിരുന്നു ബസില്‍. അപകടത്തിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണു മരിച്ചതു മോനിഷയാണ് എന്നു തിരിച്ചിറിഞ്ഞത്. സംഭവസമയത്ത് അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മോനിഷ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ ഉമ്മച്ചനെതിരെ കേസ് എടുത്തു എങ്കിലും പിന്നീട് ഒഴിവാക്കി.