Latest News

തീവ്രമായ ജാതി തര്‍ക്കങ്ങള്‍ക്ക് എതിരായ സന്ദേശമാണു തങ്ങളുടെ വിവാഹം: വയനാട് സബ് കളക്ടറും കോഴിക്കോട് സബ് കളക്ടറും വിവാഹിതരാകുന്നു

2018-01-07 03:26:52am |

കല്‍പ്പറ്റ: അയല്‍ ജില്ലക്കാരായ ഐഎഎസുകാര്‍ വിവാഹിതരാകുന്നു. വയനാട് സബ് കളക്ടര്‍ എന്‍.എസ് കെ ഉമേഷും കോഴിക്കോടു സബ് കളക്ടര്‍ വി വിഘ്‌നേശ്വരിയുമാണു വിവാഹിതരാകുന്നത്. ഫെബ്രുവരി അഞ്ചിനു തമിഴ്‌നാട്ടിലെ മധുരയിലാണു വിവാഹം. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന തീവ്ര ജാതി തര്‍ക്കങ്ങള്‍ക്കെതിരായ സന്ദേശമാണു തങ്ങളുടെ വിവാഹം എന്ന ഇവര്‍ പറയുന്നു.

ജാതി മാറിയുള്ള വിവാഹങ്ങളുടെ പേരില്‍ തമിഴ്‌നാട്ടില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്ഥ ജാതിയില്‍ പെട്ട തങ്ങള്‍ വിവാഹം കഴിക്കുന്നതിലൂടെ പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും സന്ദേശം നല്‍കാന്‍ കഴിയും എന്നും ഇദ്ദേഹം വിശ്വസിക്കുന്നു. 2015 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. അക്കാദമിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.