Latest News

വിവാഹം കഴിഞ്ഞത് ആറുമാസം മുമ്പ്, ഒരുമിച്ച് പുതിയ ഫ്‌ളാറ്റില്‍ ജീവിതം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നവവരന്‍ അപകടത്തില്‍ മരിച്ചു, വധുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവര്‍

2018-01-12 02:56:45am |

മത്സരയോട്ടത്തിനിടയില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ടു കോഴിക്കോടു സ്വദേശി അജ്മല്‍ മരിച്ചത് ഒരു നാടിനെ ദു:ഖത്തിലാക്കുന്നു. മോഡല്‍ സ്‌കൂളിനു സമീപം ഓണ്‍ലൈന്‍ ടൂര്‍ പാക്കേജ് സ്ഥാപനം നടത്തി വരുകയായിരുന്നു കോഴിക്കോട് മട്ടാഞ്ചേരി കുന്നംകുഴി ഹൗസില്‍ മുഹസീന്‍-ജമീല ദമ്പതികളുടെ മകന്‍ അജ്മല്‍(27). രണ്ട് ബൈക്കുകളിലായി സുഹൃത്തിനൊപ്പം വരുമ്പോഴാണ് എതിര്‍ ദിശയില്‍ നിന്നു വന്ന ടൈറ്റാനിയം കമ്പനി ബസുമായി ബൈക്ക് ഇടിച്ചത്. ബൈക്കുകള്‍ അമിത അമിതവേഗത്തിലായിരുന്നു എന്ന് പറയപ്പെടുന്നു.

പരിക്കേറ്റ അജ്മലിന്‍െ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല. സുഹൃത്തുക്കള്‍ തമ്മില്‍ മത്സരയോട്ടം നടത്തിയതാണോ എന്ന കാര്യത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ സ്ഥിരീകരിക്കാനാകു. ആറുമാസം മുമ്പായിരുന്നു മലപ്പുറം സ്വദേശി റജീനയെ അജ്മല്‍ ജീവിത സഖിയാക്കിയത്. പി ജി വിദ്യാര്‍ത്ഥിനിയായ റെജീന ബംഗളൂരുവില്‍ പരീക്ഷയ്ക്കു പോയ ശേഷം ഇന്നലെ ഉച്ചയോടെയായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. സംഭവം അറിഞ്ഞ റെജിനയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായില്ല. ഇന്നലെ രാത്രി 10.30 ന് ആയിരുന്നു അപകടം.