Latest News

പ​ശു​വി​ൽ​നി​ന്ന്​ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ര​മാ​ദേ​വി ക​ല്ലെ​ടു​ത്തെ​റി​ഞ്ഞ​പ്പോ​ൾ ഇ​ട​തു​ക​ണ്ണി​ൽ കണ്ണില്‍ കൊണ്ടുകാഴ്ച പോയി!; മരണാനന്തരം അമ്മയുടെ തിരുത്ത്, ആ കണ്ണ്​ ഗോ​കു​ൽ രാ​ജി​ന്​ വെളിച്ചമേകും

2018-02-11 04:53:35am |

ചാ​രും​മൂ​ട്: ത​​​െൻറ കൈ​യ​ബ​ദ്ധ​ത്തി​ൽ ക​ണ്ണ്​ ന​ഷ്​​ട​മാ​യ മ​ക​ന്​ മ​ര​ണാ​ന​ന്ത​രം അ​മ്മ​യു​ടെ തി​രു​ത്ത്. താ​മ​ര​ക്കു​ളം കൊ​ട്ട​യ്ക്കാ​ട്ടു​ശ്ശേ​രി ക​ണ്ണ് ചാ​രേ​ത്ത് കൃ​ഷ്ണ​ഗാ​ഥ​യി​ൽ രാ​ജ​ൻ പി​ള്ള​യു​ടെ ഭാ​ര്യ ര​മാ​ദേ​വി​യു​ടെ(50) ക​ണ്ണാ​ണ്​ മ​ക​ൻ ഗോ​കു​ൽ രാ​ജി​ൽ ഇ​നി തെ​ളി​ച്ച​മാ​കു​ക. കു​ത​റി​യോ​ടി​യ പ​ശു​വി​ൽ​നി​ന്ന്​ ഗോ​കു​ൽ രാ​ജി​​നെ ര​ക്ഷി​ക്കാ​ൻ ര​മാ​ദേ​വി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ആ​റാം വ​യ​സ്സി​ൽ ക​ണ്ണ്​ ന​ഷ്്​​ട​മാ​യ​​ത്. നാ​ലു​ദി​വ​സം മു​മ്പ്​ ബൈ​ക്ക​പ​ക​ട​ത്തി​ലാ​ണ്​ ര​മാ​ദേ​വി മ​രി​ച്ച​ത്.

ര​മാ​ദേ​വി​യു​ടെ മൂ​ത്ത മ​ക​നാ​ണ്​ ബി.​എ​സ്​​സി ന​ഴ്സി​ങ്​ ബി​രു​ദ​ധാ​രി​യാ​യ ഗോ​കു​ൽ രാ​ജ്​ (27). കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ഗോ​കു​ൽ രാ​ജി​​​െൻറ ക​ണ്ണ്​ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ. ഫെ​ബ്രു​വ​രി ആ​റി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ഇ​ള​യ മ​ക​ൻ കാ​ട്ടാ​ക്ക​ട വി​ജ്ഞാ​ൻ കോ​ള​ജ് ബി.​സി.​എ വി​ദ്യാ​ർ​ഥി രാ​ഹു​ൽ രാ​ജി​നൊ​പ്പം (23) ബൈ​ക്കി​ൽ പോ​കു​മ്പോ​ഴാ​ണ് ഹം​പി​ൽ ക​യ​റി തെ​റി​ച്ചു​വീ​ണ് ര​മാ​ദേ​വി​ക്ക്​ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ത​ൽ​ക്ഷ​ണം മ​രി​ച്ചു.

ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​വി​ഭാ​ഗം ഡോ. ​ഗീ​തു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​യം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ര​മാ​ദേ​വി​യു​ടെ ഇ​രു​ക​ണ്ണും നീ​ക്കം ചെ​യ്തു. ഇ​തി​ലൊ​ന്നാ​ണ്​ മ​ക​​​െൻറ ന​ഷ്​​ട​മാ​യ ക​ണ്ണി​ന് പ​ക​രം കാ​ഴ്ച​യാ​കു​ന്ന​ത്.ഗോ​കു​ൽ​രാ​ജി​​​െൻറ ചെ​റു​പ്പ​ത്തി​ൽ ക​യ​ർ വി​ട്ട് കു​ത​റി​യോ​ടി​യ പ​ശു​വി​ൽ​നി​ന്ന്​ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ര​മാ​ദേ​വി ക​ല്ലെ​ടു​ത്തെ​റി​ഞ്ഞ​പ്പോ​ൾ ഒ​ന്ന്​  ഇ​ട​തു​ക​ണ്ണി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ക​ണ്ണി​​​െൻറ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്​​ട​പ്പെ​ട്ടു. 

കാ​ഴ്ച ല​ഭി​ക്കാ​ൻ ക​ണ്ണ് മാ​റ്റി​െ​വ​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​തു​പ്ര​കാ​രം സ​ർ​ക്കാ​റി​​​െൻറ അ​വ​യ​വ​ദാ​ന സെ​ല്ലി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രു​െ​ന്ന​ങ്കി​ലും ഗോ​കു​ൽ രാ​ജി​ന് ഊ​ഴം ല​ഭി​ച്ചി​ല്ല. ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​​​െൻറ ഒ​രു ക​ണ്ണ് മ​ക​ന് ന​ൽ​കാ​മെ​ന്ന് ര​മാ​ദേ​വി പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ മ​ക​ൻ സ​മ്മ​തി​ച്ചി​ല്ല.ര​മാ​ദേ​വി​യു​ടെ സം​സ്കാ​രം ന​ട​ക്കു​മ്പോ​ഴും ക​ണ്ണ് ഏ​റ്റു​വാ​ങ്ങാ​ൻ ഗോ​കു​ൽ രാ​ജ് സ​ന്ന​ദ്ധ​ത കാ​ട്ടി​യി​ല്ല. അ​വ​സാ​നം  സു​ഹൃ​ത്തു​ക്ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ര​മാ​ദേ​വി​യു​ടെ സം​സ്കാ​രം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളാ​ണ് ഗോ​കു​ൽ രാ​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.  ര​മാ​ദേ​വി​യു​ടെ മ​റ്റേ ക​ണ്ണ് അ​വ​യ​വ​ദാ​ന ര​ജി​സ്​​റ്റ​റി​ലെ മു​ൻ​ഗ​ണ​ന​പ്ര​കാ​രം പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ന​ൽ​കു​മെ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.