Latest News

സിനിമാ- സീരിയൽ താരം ഹരികുമാരൻ തമ്പി നിര്യാതനായി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

2018-02-14 03:19:31am |
സിനിമാ- സീരിയൽ താരം ഹരികുമാരൻ തമ്പി നിര്യാതനായി. ഇന്നലെ വൈകുന്നേരം 4:30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ രോഗം ഉണ്ടായിരുന്നു. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. വട്ടിയൂർക്കാവിലാണ് താമസം.