Latest News

വോട്ടര്‍ പട്ടികയില്‍ ശ്രീദേവി ഭാര്യ, മരണത്തോടെ ജലപാനമുപേക്ഷിച്ച് ദുഖാചരണം: ശ്രീയുടെ ഭര്‍ത്താവായി ജീവിച്ച വൃദ്ധന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ : വീഡിയോ

2018-03-07 03:04:05am |

50 വര്‍ഷമായി സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഒളി മങ്ങാതെ നിന്ന ശ്രീദേവിക്ക് എല്ലാ തലമുറയിലും ആരാധകരുള്ള താരമാകാനുള്ള ഭാഗ്യവും ലഭിച്ചു. പ്രായഭേദമന്യേ ശ്രീയെ സ്‌നേഹിച്ച ആരാധകര്‍ക്ക് വലിയ ആഘാതമായിരുന്നു അവരുടെ മരണം. പക്ഷേ ആരാധകരില്‍ ശ്രീയുടെ മരണം ഏറ്റവും വേദനപ്പിച്ചിട്ടുള്ളത് ഈ മനുഷ്യനെയാകാം. എന്നെങ്കിലും ഒരിക്കല്‍ ശ്രീയെ കാണാനാകും എന്ന സ്വപ്നവുമായി അവരെ മനസാ വരിച്ച് ജീവിച്ച മധ്യപ്രദേശിലെ ഷിയോപ്പൂര്‍ സ്വദേശി ഓംപ്രകാശ് ആകെ തകര്‍ന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ു

മരണ വാര്‍ത്ത അറിഞ്ഞതു മുതല്‍ ഭക്ഷണവും വെള്ളവുമില്ലാതെ ദുഖമാചരിച്ചിരിക്കുകയാണ്. ഗ്രാമത്തില്‍ അനുശോാചന യോഗം വിളിച്ചു ചേര്‍ത്ത ഇദ്ദേഹം ശ്രീദേവിയുടെ ഭര്‍ത്താവാണെന്നാണ് സ്വയം പറയുന്നത്. ഓംപ്രകാശിന് പണ്ടു മുതലേ ശ്രീദേവിയോടുള്ള കടുത്ത ആരാധന അറിയാവുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതില്‍ അത്ഭുതമൊന്നുമില്ല.

ഭാര്യയെന്ന പേരില്‍ വോട്ടര്‍ പട്ടികയില്‍ ശ്രീദേവിയുടെ പേരു പോലും ചേര്‍ത്തിട്ടുണ്ട്. 3000ത്തോളം കത്തുകളാണ് ഇതുവരെ ശ്രീദേവിക്ക് എഴുതിയിരിക്കുന്നത്. സ്വന്തം അമ്മ മരിച്ചപ്പോള്‍ പോലും തല മുണ്ഡനം ചെയ്യാത്ത ഇദ്ദേഹം പക്ഷേ ശ്രീദേവി മരിച്ചപ്പോള്‍ അതും ചെയ്തു. എന്നെങ്കിലും ഒരിക്കല്‍ ശ്രീയെ കാണാം എന്ന സ്വപ്നം അവസാനിച്ചതോടെ പ്രീയ താരത്തിന്റെ ചിത്രത്തിന് മുന്നിലിരുന്ന് കരച്ചിലാണ്. ഏഴു ജന്മം കാത്തിരിക്കാനും തയ്യാറാണെന്ന് പറയുന്നു ഇദ്ദേഹം.