Latest News

കിണറിന്റെ ആള്‍മറയിലിരുന്നു ഫോണ്‍ വിളിച്ച യുവാവ് കാല്‍ വഴുതി കിണറ്റില്‍ വീണു! തൊഴിലാളികള്‍ വെള്ളം എടുക്കാന്‍ എത്തിയപ്പോള്‍ മൃതദേഹം

2018-03-08 03:52:17am |

ഹരിപ്പാട്: കിണറിന്റെ ആള്‍മറയിലിരുന്നു ഫോണ്‍ വിളിച്ച യുവാവ് കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ച നിലയില്‍. കാരിച്ചാല്‍ സ്വദേശി അനില്‍(27) ആണു മരച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ കാരിച്ചാലിലെ പള്ളിയുടെ കിണറ്റിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ നിര്‍മ്മാണങ്ങള്‍ക്കെത്തിയ തൊഴിലാളികള്‍ വെള്ളം എടുക്കാന്‍ എത്തിയപ്പോള്‍ മൃതദേഹം കാണുകയായിരുന്നു.

പരിസരത്തു യുവാവിന്റെ ബൈക്ക് ഉണ്ടായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മാത്യൂസിന്റെ മൊബൈല്‍ ഫോണ്‍, വാച്ച്, ബൈക്കിന്റെ താക്കോല്‍ എന്നിവ കിണറ്റില്‍നിന്നു കണ്ടെടുത്തു. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അനിലും സുഹൃത്തുക്കളും സാധാരണ വൈകുന്നേരങ്ങളില്‍ പള്ളി പരിസരത്തു വന്നിരിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാത്രിയില്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം അനില്‍ പള്ളി പരിസരത്ത് എത്തിയിരുന്നതായും പറയുന്നു.

കിണറിന്റെ ആള്‍മറയില്‍ ഇരുന്നു ഫോണ്‍ ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റിലേക്കു വീണതാകാമെന്നാണു പൊലീസ് പറയുന്നത്. തലയുടെ പിന്‍ഭാഗത്ത് ഏറ്റ മുറിവു വീഴ്ചയില്‍ സംഭവിച്ചതാകാനാണു സാധ്യതയെന്നും മൃതദേഹം തല താഴെ കുത്തിയ നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. മാതാവ്: അമ്മിണി. സഹോദരന്‍: അനീഷ്. സംസ്‌കാരം ഇന്നു 10ന് കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

കായംകുളം ഡിവൈഎസ്പി വിനു, ഹരിപ്പാട് സിഐ ടി.മനോജ്, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഹരിപ്പാട് അഗ്‌നിശമനസേനയിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ടി.സുരേഷ്, ലീഡിങ് ഫയര്‍മാന്‍ മണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം കരയ്‌ക്കെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി