Latest News

ട്രംപിനെ പിന്നിലാക്കി യൂസഫലിയും രവി പിള്ളയും, ആഗോള മലയാളികളില്‍ സമ്പന്നന്‍ യൂസഫലി, ആസ്തി 32,500 കോടിരൂപ, തൊട്ടു പിന്നില്‍ രവി പിള്ള

2018-03-08 03:53:57am |

ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും സമ്പന്നാ മലയാളി ലുലു ഗ്രുപ്പ ചെയര്‍മാന്‍ എം എ യൂസഫലി. 32,500 കോടി രൂപയുടെ ആസ്തിയാണു യൂസഫലിക്ക് ഉള്ളത്. ഇന്ത്യയില്‍ 19-ാം സ്ഥാനമാണു യുസഫലിക്ക്. ആഗോള റാങ്കില്‍ 388-ാം സ്ഥാനവും.

23,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമത്. ലോക റാങ്കിങ്ങില്‍ 572-ാം സ്ഥാനമാണു രവി പിള്ളയ്ക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാര്‍ഡ് ട്രംപിന്റെ മുകളിലാണ് ആസ്തിയുടെ കാര്യത്തില്‍ ഇരുവരും. ജെംസ് എജ്യൂക്കേഷന്‍ തലവന്‍ സണ്ണി വര്‍ക്കി മലാളികളില്‍ മൂന്നാം സ്ഥനാത്ത് ഉണ്ട്.

15,600 കോടി രൂപയാണു സണ്ണിയുടെ ആസ്തി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് :ഗോപാല കൃഷ്ണന് നാലാം സ്ഥാനമാണ്. 11,700 രൂപയാണ് ക്രിസ് ഗോപാല കൃഷ്ണന്റെ സമ്പാദ്യം. ജോസ് ആല്‍ുക്കാസും വി ഗാഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ആദ്യ പത്തിലില്‍ ഇടം പിടിച്ചിട്ടുണ്ട്.