Latest News

അന്ന് കരുണാകരന്‍ നിശ്ചയിച്ചു, പിന്നെ വഴിമാറി.. മൂന്നു പതിറ്റാണ്ടിനു ശേഷം വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി

2018-03-09 02:10:03am |

ചെ​ങ്ങ​ന്നൂ​ർ: ഡി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ ഡി. ​വി​ജ​യ​കു​മാ​റിനെ ചെ​ങ്ങ​ന്നൂ​രി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ ധാരണയായി.  തീരുമാനം ഹൈകമാൻഡ് പിന്നീട് പ്രഖ്യാപിക്കും.ചെ​ങ്ങ​ന്നൂ​ർ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ൻ​റും അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ സേ​വ​സം​ഘം ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ​കു​മാ​റി​​​െൻറ പേ​ര് വി​ജ​യ​സാ​ധ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ.​പി.​സി.​സി നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചത്. പി.​സി. വി​ഷ്ണു​നാ​ഥ് മാ​റി​യ​തോ​ടെ എം. ​മു​ര​ളി, ഡി. ​വി​ജ​യ​കു​മാ​റി​​​െൻറ മ​ക​ൾ ജ്യോ​തി വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര മു​ൻ എം.​എ​ൽ.​എ​യും യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​നു​മാ​യ എം. ​മു​ര​ളി മ​ത്സ​രി​ക്കു​മെ​ന്ന് ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ഉ​ണ്ടാ​യിരുന്നു.

പ്ര​ദേ​ശ​ത്തെ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും തേ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​ജ​യ​കു​മാ​റി​​​െൻറ സാ​ധ്യ​ത​യി​ലേ​ക്ക്​ ച​ർ​ച്ച സ​ജീ​വ​മായത്. ജ​യ​സാ​ധ്യ​ത​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ പ്ര​ധാ​ന​മെ​ന്ന എ​ല്ലാ​വ​രു​ടെ​യും ഏ​ക​ക​ണ്ഠ തീ​രു​മാ​ന​മാ​ണ്​ നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ച​ത്. ഇ​തി​നി​െ​ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന എം. ​മു​ര​ളി മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല​ന്ന് കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. വി​ശ​ദ ച​ർ​ച്ച​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യ​കു​മാ​റി​​​െൻറ പേ​രി​ന്​ പി​ന്തു​ണ കൂ​ടി​യ​ത്രെ. ചെ​ങ്ങ​ന്നൂ​രി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കേ​ണ്ട​ത് എ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആ​ളാ​ണ്. എ​ന്നാ​ൽ, അ​ന്ത​രി​ച്ച കെ. ​ക​രു​ണാ​ക​ര​​​െൻറ മ​നഃ​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നു​മാ​യി​രു​ന്നു ഡി. ​വി​ജ​യ​കു​മാ​ർ.

1986ൽ ​വി​ജ​യ​കു​മാ​റി​നെ​യാ​ണ്​ മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭ സീ​റ്റി​ലേ​ക്ക്​ ക​രു​ണാ​ക​ര​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ണ​ങ്ങി നി​ന്ന എ​ൻ.​ഡി.​പി​യു​മാ​യി മാ​വേ​ലി​ക്ക​ര​യ​ട​ക്ക​മു​ള്ള സീ​റ്റു​ക​ൾ കൈ​മാ​റി​യ​പ്പോ​ഴാ​ണ്​ വി​ജ​യ​കു​മാ​റി​ന്​ ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്ന​ത്. പി​ന്നീ​ട് 1991ൽ ​ശോ​ഭ​ന ജോ​ർ​ജി​നാ​യി മാ​റേ​ണ്ടി വ​ന്നു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ഔ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​നം മു​ള​ക്കു​ഴ സി.​സി പ്ലാ​സ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ട​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.