Latest News

മനുഷ്യശരീരം കടിച്ചുഭക്ഷിച്ച ശേഷം എല്ലും രക്തവും കൊണ്ട് യുവാവ് ചിത്രം വരച്ചു; യുവാവ് കൊന്നു തിന്നത് പത്തില്‍ കൂടുതല്‍ മനുഷ്യരെ: ഭീകരമായ കൊലപാതകം നടന്നത് ഇങ്ങനെ

2018-04-09 02:09:04am |

അരങ്ങേറിയതു ക്രൂരമായ കൊലപാതകം. ഭൂഉടമയെ കൊന്ന ശേഷം നരഭോജിയായ കലാകാരന്‍ അയാളുടെ ശരീര ഭാഗങ്ങള്‍ കടിച്ചു കഴിച്ചു. ബാക്കി വന്ന രക്തവും അസ്ഥിയും കൊണ്ട് ഇയാള്‍ ചിത്രം വരച്ചു. ലൂയിസ് ആല്‍ഫ്രഡോ ഗോണ്‍സാല്‍വസ് എന്ന് കലാകാരനാണ് ഭൂഉടമയുടെ രക്തവും അസ്ഥിയും ഉപയോഗിച്ച് ചിത്രം വരച്ചത്. മറ്റൊരു കൊലപാതകം മറയ്ക്കാന്‍ വേണ്ടിയാണ് ലൂയിസ് ഇതു ചെയ്തത് എന്നു പറയുന്നു.

ദുരൂഹ സാഹചര്യത്തില്‍ കണ്ട മറ്റൊരു മൃതദേഹം മറവു ചെയ്യാന്‍ ലൂയിസ് ഈ ഭൂ ഉടമയെ സഹായിച്ചിരുന്നു. ആ മൃതദേഹം ഭക്ഷിച്ച ശേഷം രക്തവും അസ്ഥിയും ഉപയോഗിച്ച് ചിത്രം വരച്ചു നല്‍കാന്‍ ഭൂ ഉടമ ലൂയിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇയാള്‍ വലിയൊരു തുക പ്രതിഫലമായി യൂയിസിന് വാഗ്ദാനം ചെയ്തു. മൃതദേഹം മറവു ചെയ്ത ശേഷം ലൂയിസ് ഭൂ ഉടമയെക്കുടി ഭക്ഷിക്കുകയായിരുന്നു. ഇയാള്‍ ഒരു മനുഷ്യ മാംസ കൊതിയനായിരുന്നു എന്നു പറയുന്നു. തുടര്‍ന്നു മനുഷ്യന്റെ ശരീരരത്തിന്റെ വലിയൊരു ഭാഗം കടിച്ചു കഴിച്ച ശേഷം ബാക്കി വന്ന രക്തവും അസ്ഥിയും ഉപയോഗിച്ച് ഇയാള്‍ ചിത്രം വരയ്ക്കുകയായിരുന്നു.

uploads/news/2018/04/207265/2.jpg

ശേഷിച്ച ഭാഗം കത്തിച്ച ശേഷമായിരുന്നു അസ്ഥി എടുത്തത്. ഭൂ ഉടമയുടെ തിരോധാനത്തെ തുടര്‍ന്നു വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പത്തില്‍ കൂടുതല്‍ മനുഷ്യരെ കൊന്നു തിന്ന് ഇതു പോലെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് എന്ന ഇയാള്‍ പോലീസിനോടു പറഞ്ഞു. ആഭിചാര ക്രിയകളില്‍ വിശ്വസിക്കുന്നയാളാണ് ഇയാള്‍ എന്ന് പോലീസ് പറയുന്നു. ഇയളുടെ വീട്ടില്‍ നിന്ന് ഇത്തരത്തിലുള്ള ഏതാനം ചിത്രങ്ങള്‍ കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്.