Latest News

ആശാറാം ബാപ്പുവിനൊപ്പം രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആ ദു:ശീലം ഉപേക്ഷിക്കാന്‍ ഒരുങ്ങി സല്‍മാന്‍

2018-04-09 02:14:38am |

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ രണ്ടു ദിവസം ജയിലില്‍ കിടന്ന ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍ ജയിലില്‍ കൂട്ട് കിട്ടിയത് പീഡനകേസില്‍ ജയിലായ ആശാറാം ബാപ്പുവിനേയായിരുന്നു. ജോധ്പൂര്‍ ജയിലില്‍ ആശാറാം ബാപ്പുവിനെ പാര്‍പ്പിച്ചിരുന്ന രണ്ടാം ബ്ലോക്കില്‍ ബാപ്പുവിന്റെ സെല്ലിനു തൊട്ടടുത്ത സെല്ലായ 106 ലായിരുന്നു സല്‍മാന്‍ കഴിഞ്ഞത്.

എന്നാല്‍ ഈ രണ്ടു ദിവസം കൊണ്ടു സല്‍മാനെ ആളാകെ മാറി എന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. തന്റെ ട്രേഡ്മാര്‍ക്കായ പുകവലി നിര്‍ത്താമെന്നു സല്‍മാന്‍ തനിക്കു വാക്കു തന്നു എന്നു ബാപ്പു പറയുന്നു. ചില ഇംീഷ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറതു വിട്ടത്. എന്നാല്‍ സല്‍മാന് ജയിലില്‍ പ്രത്യേക പരീഗണന ലഭിച്ചതില്‍ ബാപ്പു അസംതൃപ്തനാണ്.