Latest News

അലിഭായി ഉറപ്പിച്ചു പറയുന്നു ക്വട്ടേഷന്‍ നല്‍കിയതു സത്താര്‍ തന്നെ... മുന്‍ ഭാര്യ ഉറപ്പിച്ചു പറയുന്നു സത്താറിന് അത് ചെയ്യാന്‍ കഴിയില്ല... രാജേഷിനെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ച സത്താറിന്റെ ബിസിനസ് പങ്കാളിയാര്?

2018-04-11 02:57:59am |

കോളിളക്കം സൃഷ്ടിച്ച റേഡിയോ ജോക്കി വധക്കേസില്‍ ക്വട്ടേഷന്‍ സംഘം അലിഭായി അറസ്റ്റിലായി. മുഖ്യ പ്രതിയായ അലിഭായിയെ ഇന്നു രാവിലെയാണു പിടികൂടിയത്. ഖത്തറില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അലിഭായിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പലതരത്തിലുള്ള ഊഹപോഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഇതു രാജേഷിനു ബന്ധമുണ്ടായിരുന്ന നൃത്തധ്യാപികയുടെ മുന്‍ ഭര്‍ത്താവ് ഖത്തറിലുള്ള സത്താര്‍ നല്‍കിയ ക്വട്ടേഷനാണ് ഇത് എന്ന് അലിഭായി ഉറപ്പിച്ചു പറയുന്നു. ക്വട്ടേഷന്‍ സത്താറിന്റെതാണ് എന്നു ഉറപ്പിക്കാന്‍ കഴിയുന്ന പല തെളിവുകളും ലഭിച്ചതായി പോലീസും പറയുന്നു.

രാജേഷുമായുള്ള അടുപ്പത്തെ തുടര്‍ന്നു ഭാര്യ മാറി താമസിച്ചതും ബിസിനസ് തകര്‍ന്നതും സത്താറിനു രാജേഷിനോടുള്ള പക വര്‍ധിപ്പിച്ചു എന്നു പറയുന്നു. എന്നാല്‍ സത്താറിന്റെ മുന്‍ ഭാര്യയും രാജേഷിന്റെ സുഹൃത്തുമായ നൃത്താധ്യാപിക പറയുന്നത് അലിഭായി പറയുന്നതിനു വിരുദ്ധമായ കാര്യങ്ങളാണ്.

സത്താറിന് ഇതു ചെയ്യാന്‍ ടകഴിയുമെന്നു ഒരിക്കലും കരുതുന്നില്ല എന്നു മുമ്പ് ഇവര്‍ ഒരു മാധ്യമത്തോടു പറയുന്നു. കുടുംബ ബന്ധങ്ങളുടെ വില സത്താറിനു നന്നായി അറിയാം. നാട്ടിലെ ഒരു ഗുണ്ടയേയും അറിയില്ല എന്നും ഇവര്‍ പറയുന്നു. തന്റെയും സത്താറിന്റെയും ബിസിനസില്‍ പങ്കാളിയായ ഒരാളുമായി തങ്ങള്‍ക്കു പ്രശ്‌നം ഉണ്ടായിരുന്നു. ഇയാള്‍ രാജേഷിനെ പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും സത്താറിന്റെ മുന്‍ ഭാര്യയായ നൃത്താധ്യാപിക സ്വകാര്യ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.