Latest News

പൊലീസ്​ മതിവരുവോളം മർദിച്ചു; ഒടുവിൽ ശ്രീജിത്തിനെ മരണത്തിന്​ വിട്ടുകൊടുത്തു, പൊലീസ്​ കഥ പൊളിച്ച്​ വിനീഷിന്‍റെ മൊഴി പുറത്ത്

2018-04-12 01:45:13am |

കൊ​ച്ചി: ​വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്തി​​െൻറ ക​സ്​​റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ​ശ്രീ​ജി​ത്തി​നെ മ​തി​വ​രു​വോ​ളം മ​ർ​ദി​ച്ച കാ​ക്കി​ക്കൂ​ട്ടം കു​ടി​വെ​ള്ള​മോ മ​തി​യാ​യ ചി​കി​ത്സ​യോ ന​ൽ​കാ​തെ മ​ര​ണ​ത്തി​ന്​ വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ദൃ​ക്​​സാ​ക്ഷി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മൊ​ഴി​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ആ​ളു​മാ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്തി​നെ പ്ര​തി​യാ​ക്കാ​ൻ പൊ​ലീ​സ്​ വ്യാ​ജ​സാ​ക്ഷി​മൊ​ഴി കെ​ട്ടി​ച്ച​മ​ച്ച​താ​യും ആ​രോ​പ​ണമുണ്ട്.

മ​ർ​ദ​ന​മ​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ പൊ​ലീ​സ്​ കി​ണ​ഞ്ഞ്​ ശ്ര​മി​ക്കു​േ​മ്പാ​ൾ വീ​ട്ടു​കാ​രു​ടെ ക​ൺ​മു​ന്നി​ലും സ്​​റ്റേ​ഷ​നി​ലും നേ​രി​ടേ​ണ്ടി​വ​ന്ന മ​ർ​ദ​ന​ത്തി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ത​ക​ർ​ന്ന​തും ത​ന്മൂ​ല​മു​ള്ള അ​ണു​ബാ​ധ​യു​മാ​ണ്​ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ്​​ പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ചി​കി​ത്സ രേ​ഖ​ക​ളും വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ വ​രാ​പ്പു​ഴ ​ദേ​വ​സ്വം​പാ​ട​ത്ത്​ വാ​സു​ദേ​വ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം​പാ​ടം ഷേ​ണാ​യി​പ്പ​റ​മ്പി​ൽ രാ​മ​കൃ​ഷ്​​ണ​​െൻറ മ​ക​ൻ ശ്രീ​ജി​ത്തി​നെ (28) അ​ന്നേ​ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ വ​ഴി​യി​​ൽ​വെ​ച്ചും മ​റ്റും പൊ​ലീ​സ്​ പ​ല​ത​വ​ണ മ​ർ​ദി​ക്കു​ക​യും വ​യ​റി​ന്​ ച​വി​ട്ടു​ക​യും ചെ​യ്​​തു. മ​ക​നെ മ​ർ​ദി​ക്ക​രു​തെ​ന്ന​്​ അ​ച്ഛ​ന​മ്മ​മാ​ർ കേ​ണ​പേ​ക്ഷി​ച്ചി​ട്ടും പൊ​ലീ​സ്​ ചെ​വി​ക്കൊ​ണ്ടി​ല്ല. വെ​ള്ളം​ചോ​ദി​ച്ച്​ നി​ല​വി​ളി​ച്ച ശ്രീ​ജി​ത്തി​നെ ക​ലി​യ​ട​ങ്ങും​വ​രെ ത​ല്ലി​ച്ച​ത​ച്ചു. 

ത​ല്ലി​യും റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു​മാ​ണ്​ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. അ​സ​ഹ​നീ​യ​മാ​യ വ​യ​റു​വേ​ദ​ന​യു​ണ്ടെ​ന്ന്​ പ​റ​ഞ്ഞി​ട്ടും യ​ഥാ​സ​മ​യം വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്​​തു. സ്​​റ്റേ​ഷ​നി​ൽ എ​സ്.​െ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​നം. ഒ​പ്പം ക​സ്​​റ്റ​ഡി​യി​ലാ​യ അ​നു​ജ​ൻ സ​ജി​ത്ത്​ ശ്രീ​ജി​ത്തി​​ന്​ വീ​ടാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ പ​റ​ഞ്ഞെ​ങ്കി​ലും പൊ​ലീ​സ്​ ചെ​വി​ക്കൊ​ണ്ടി​ല്ല. സ​ജി​ത്തി​നും ക്രൂ​ര​മ​ർ​ദ​ന​മേ​റ്റു. ശ്രീ​ജി​ത്ത്​ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ വ​രാ​പ്പു​ഴ സ്​​റ്റേ​ഷ​നി​ലെ സെ​ല്ലി​ലും എ​സ്.​െ​എ ജി.​എ​സ്. ദീ​പ​ക്കി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്നു. അ​വ​ധി​ക്കി​ടെ ​പ്ര​ത്യേ​ക നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ജോ​ലി​ക്കെ​ത്തി​യ എ​സ്.​െ​എ ഹാ​ജ​ർ​ബു​ക്കി​ൽ ഒ​പ്പി​ടാ​ത്ത​ത്​ മ​റ​യാ​ക്കി ത​നി​ക്ക്​ പ​ങ്കി​ല്ലെ​ന്ന്​ വ​രു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച നാ​ല്​ മ​ണി​യോ​ടെ​യാ​ണ്​ അ​വ​ശ​നി​ല​യി​ൽ ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

മ​ർ​ദ​ന​മേ​റ്റ്​ ചെ​റു​കു​ട​ല​ട​ക്കം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ മു​റി​ഞ്ഞ​താ​യാ​ണ്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ക​സ്​​റ്റ​ഡി​യി​ലാ​യ ശേ​ഷ​മാ​ണ്​ ഇൗ ​മു​റി​വു​ക​ളൊ​ക്കെ​യും. ഇ​ക്കാ​ര്യ​ങ്ങ​ൾ ചി​കി​ത്സാ​രേ​ഖ​ക​ളും ശ​രി​വെ​ക്കു​ന്നു. മ​റ്റൊ​രു ശ്രീ​ജി​ത്തി​നെ​തി​രെ​യാ​ണ്​ ത​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യ​തെ​ന്നും ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്ത്​ അ​ക്ര​മി​സം​ഘ​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നെ​ന്നും വാ​സു​ദേ​വ​​െൻറ മ​ക​ൻ വി​നീ​ഷും അ​യ​ൽ​വാ​സി​ക​ളും ത​റ​പ്പി​ച്ചു​പ​റ​യു​ന്നു. എ​ന്നാ​ൽ, മ​രി​ച്ച ശ്രീ​ജി​ത്ത്​ അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ വി​നീ​ഷ്​ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നു​മു​ള്ള വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ പൊ​ലീ​സ്. ത​​െൻറ  മൊ​ഴി​യി​ൽ വൈ​രു​ധ്യ​മു​ണ്ടെ​ന്ന്​ സ്​​ഥാ​പി​ച്ച്​ ര​ക്ഷ​പ്പെ​ടാ​നാ​ണ്​​ പൊ​ലീ​സ്​ ശ്ര​മ​മെ​ന്ന്​ വി​നീ​ഷും പ​റ​യു​ന്നു. 

പൊലീസ്​ കഥ പൊളിച്ച്​ വിനീഷിന്‍റെ മൊഴി പുറത്ത്

പ​റ​വൂ​ർ: പൊ​ലീ​സി​​െൻറ വാ​ദം പൂ​ർ​ണ​മാ​യും ത​ള്ളി വ​രാ​പ്പു​ഴ​യി​ൽ തൂ​ങ്ങി​മ​രി​ച്ച വാ​സു​ദേ​വ​​െൻറ മ​ക​ൻ വി​നീ​ഷ് പൊ​ലീ​സി​ന് കൊ​ടു​ത്ത മൊ​ഴി​യു​ടെ പ​ക​ർ​പ്പ് പു​റ​ത്ത്. നാ​ലു പേ​ജു​ള്ള മൊ​ഴി​യി​ൽ ഒ​രി​ട​ത്തും ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല. മ​രി​ച്ച ശ്രീ​ജി​ത്തി​ന് സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും മ​റ്റൊ​രു ശ്രീ​ജി​ത്താ​ണ് പ്ര​തി​യെ​ന്നും വി​നീ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വി​നീ​ഷ് മാ​റ്റി പ​റ​യു​ക​യാ​ണെ​ന്നും നേ​ര​േ​ത്ത പൊ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യി​ൽ ശ്രീ​ജി​ത്തി​​െൻറ പേ​ര് ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു സി.​െ​എ അ​ട​ക്ക​മു​ള്ള​വ​രു​ടെ വാ​ദം.  ശ്രീ​ജി​ത്തി​​െൻറ വീ​ട്ടു​കാ​ർ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് മൊ​ഴി പ​ക​ർ​പ്പ് ശേ​ഖ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 7.10ന് ​വ​രാ​പ്പു​ഴ സ്​​റ്റേ​ഷ​നി​ൽ എ​സ്.​െ​എ സി.​എ​ൻ. ജ​യ​ന​ന്ദ​ന്​ ന​ൽ​കി​യ മൊ​ഴി​യി​ൽ ചി​ല​ർ സം​ഘം ചേ​ർ​ന്ന്​ വീ​ട് ആ​ക്ര​മി​ച്ച് ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി വി​നീ​ഷ് ആ​രോ​പി​ക്കു​ന്നു​ണ്ട് . ഉ​ച്ച​യോ​ടെ, ചി​ല​ർ വീ​ട് ആ​ക്ര​മി​ക്കു​ന്ന​താ​യി കൂ​ട്ടു​കാ​ര​ൻ മ​നു​വും അ​നു​ജ​ൻ ഉ​ണ്ണി​യും ഫോ​ൺ ചെ​യ്​​ത്​ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് ചി​റ​ക്ക​ക​ത്തെ ജോ​ലി സ്ഥ​ല​ത്തു​നി​ന്ന്​ വീ​ട്ടി​ൽ എ​ത്തി​യ​ത്. അ​വി​ടെ വി​പി​ൻ, വി​ൻ​ജു, തു​ള​സീ​ദാ​സ്, എ​സ്.​ജി. വി​നു, അ​ജി​ത്ത്, വി​നു, ശ​ര​ത്ത് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു​പേ​രും ആ​യു​ധ​ങ്ങ​ളു​മാ​യി ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

പി​താ​വ്​ വാ​സു​ദേ​വ​നെ വി​പി​ൻ ച​വി​ട്ടി താ​ഴെ​യി​ട്ടു. ത​ട​ഞ്ഞ ത​ന്നെ വാ​ളു​കൊ​ണ്ട് വെ​ട്ടി​യ​പ്പോ​ൾ വ​ല​തു​കൈ കൊ​ണ്ടു ത​ട​യു​ന്ന​തി​നി​ടെ മു​റി​വ് പ​റ്റി. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ ഇ​ള​യ​മ്മ തു​ള​സി​യെ അ​ക്ര​മി​സം​ഘം ത​ള്ളി താ​ഴെ​യി​ട്ടു. ബ​ഹ​ള​ത്തി​നി​ട​യി​ൽ സ​ഹോ​ദ​രി വി​നി​ത നി​ല​ത്തു​വീ​ണു. അ​ക്ര​മി​സം​ഘ​ത്തി​​െൻറ കൈ​യി​ൽ വാ​ൾ, ക​മ്പി​വ​ടി, പൈ​പ്പ്, ക​മ്പി​പ്പാ​ര എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. വീ​ടി​െൻറ ഗേ​റ്റ്, ജ​നാ​ല​ക​ൾ, ക​സേ​ര​ക​ൾ എ​ന്നി​വ ന​ശി​പ്പി​ച്ച​തി​ൽ 20,000 രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ട്.

വീ​ടാ​ക്ര​മി​ച്ച് ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച എ​ല്ലാ​വ​രെ​യും ഇ​നി​യും ക​ണ്ടാ​ൽ അ​റി​യു​മെ​ന്നും മൊ​ഴി​യി​ലു​ണ്ട്. ഇ​ത്ര​യും വി​ശ​ദ​മാ​യ മൊ​ഴി​യി​ലും ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പി​ന്നെ എ​ങ്ങ​നെ ശ്രീ​ജി​ത്ത് പ്ര​തി​യാ​യി, അ​റ​സ്​​റ്റി​ലാ​യി, ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ചു എ​ന്നീ ചോ​ദ്യ​ങ്ങ​ളാ​ണ്​ പൊ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​ത്.