Latest News

ആസിഫയുടെ കുടുംബം വീടുപേക്ഷിച്ച്​ പലായനം ചെയ്​തു; നാടുവിട്ടത്‌ ചൊ​വ്വാ​ഴ്​​ച രാ​ത്രി ആ​രോ​ടും പ​റ​യാ​തെ

2018-04-13 03:11:47am |

കത്​വ: ക​ത്​​വ കൂ​ട്ട​ബ​ലാ​ത്സം​ഗ കൊ​ല​ക്ക്​​ ഇ​ര​യാ​യ ആ​സി​ഫ ബാ​നു​വി​​​​െൻറ കു​ടും​ബം റ​സാ​ന ഗ്രാ​മ​ത്തി​ലെ വീ​ട്​ ഉ​പേ​ക്ഷി​ച്ച്​ നാ​ടു വി​ട്ടു. കേ​സ്​ മു​റു​ക​വെ സം​ഭ​വ​ത്തി​ൽ ജ​മ്മു ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ 52കാ​ര​നാ​യ പു​ജ്​​വാ​ല, ഭാ​ര്യ ന​സീ​മ, ര​ണ്ട്​ കു​ട്ടി​ക​ൾ എ​ന്നി​വ​ർ  പ​ലാ​യ​നം ചെ​യ്​​ത​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി ആ​രോ​ടും പ​റ​യാ​തെ വീ​ട്​ വി​ട്ട​ ഇ​വ​ർ സാം​ബ ജി​ല്ല​യി​ൽ പു​ജ്​​വാ​ല​യു​ടെ സ​ഹോ​ദ​ര​​​​െൻറ

വീ​ട്ടി​ലെ​ത്തി​യ​താ​യാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, പു​ജ്​​വാ​ല​യു​ടെ സ​ഹോ​ദ​ര​ൻ അ​ഖ്​​ത​റി​​​​െൻറ മ​ക​ളാ​ണ്​ ആ​സി​ഫ ബാ​നു​വെ​ന്നും കു​ട്ടി​യെ ഇ​വ​ർ ദ​ത്തെ​ടു​ത്ത​താ​ണെ​ന്നും സഹോദരൻ നി​സാ​ർ അ​ഹ്​​മ​ദ്​ ഖാ​ൻ വ്യ​ക്​​ത​മാ​ക്കി. ര​ണ്ട്​ മ​ക്ക​ളും നേ​ര​േ​ത്ത അ​പ​ക​ട​ത്തി​ൽ​ മ​രി​ച്ച​തി​നാ​ൽ ഭാ​ര്യ ന​സീ​മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​ ആ​സി​ഫ​യെ ദ​ത്തെ​ടു​ത്ത​ത്. അ​വ​ൾ ഒാ​ടി​ക്ക​ളി​ച്ച പു​ൽ​മേ​ടു​ക​ളും അ​രു​വി​ക​ളും തു​ട​ർ​ന്നും ക​ൺ​നി​റ​യെ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്ന്​ ആ​ക്ര​മ​ണം ഭ​യ​ന്നാ​ണ്​ പു​ജ്​​വാ​ല നാ​ടു​വി​ട്ട​തെ​ന്നും നി​സാ​ർ അ​ഹ്​​മ​ദ്​ ഖാ​ൻ പ​റ​ഞ്ഞു.