Latest News

ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി കലാഭവൻ മണിയു​െട സഹോദരൻ; സാം​സ്‌​കാ​രി​ക വ​കു​പ്പി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​

2018-04-13 03:13:22am |

തൃ​ശൂ​ർ: ക​ലാ​ഭ​വ​ൻ മ​ണി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ മ​ണി​യു​ടെ കു​ടും​ബം. ദി​നേ​ശി​നെ​തി​രെ സാം​സ്‌​കാ​രി​ക വ​കു​പ്പി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​താ​യി മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മ​ന്ത്രി എ.​കെ. ബാ​ല​നും പ​രാ​തി ന​ൽ​കും.

‘മ​ണി മ​രി​ച്ച്​ ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​വ​ഹേ​ളി​ച്ച​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.  ഇ​തി​ന് പി​ന്നി​ൽ ആ​രോ ഉ​ണ്ട്. എ​ന്താ​ണ് അ​വ​രു​ടെ ല​ക്ഷ്യം എ​ന്ന​റി​യി​ല്ല. സി​നി​മാ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​ക്ക്​ വാ​ട്സ്​​ആ​പ്പി​ലൂ​ടെ പ​രാ​തി ന​ൽ​കി’ - രാ​മ​കൃ​ഷ്ണ​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ‘കേ​ര​ളം സ്നേ​ഹി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​നെ​പ്പ​റ്റി ഇ​ത്ത​ര​ത്തി​ൽ മോ​ശ​മാ​യി സം​സാ​രി​ക്കാ​ൻ അ​യാ​ൾ​ക്ക് എ​ങ്ങ​നെ  സാ​ധി​ക്കു​ന്നു. ജീ​വി​ച്ചി​രു​ന്ന​പ്പോ​ഴോ  കേ​സു​ക​ൾ വ​ന്ന​പ്പോ​ഴോ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന ഒ​രാ​ൾ ഈ ​സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ അ​വ​ഹേ​ള​നം ന​ട​ത്തി​യ​തി​ൽ സം​ശ​യി​ക്ക​ണം’- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ലാ​ഭ​വ​ൻ മ​ണി അ​ഹ​ങ്കാ​രി​യാ​യി​രു​ന്നെ​ന്നും പൊ​തു​വേ​ദി​യി​ൽ ദാ​രി​ദ്ര്യം  പ്ര​സം​ഗി​ച്ച് സ​മ്പ​ന്ന​ത​യി​ൽ അ​ഹ​ങ്ക​രി​ച്ച​യാ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ദി​നേ​ശ് ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ  പ​രാ​മ​ർ​ശം. മ​ണി​യെ ന്യാ​യീ​ക​രി​ച്ച മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​യും ശാ​ന്തി​വി​ള ദി​നേ​ശ് അ​ഭി​മു​ഖ​ത്തി​ൽ  വി​മ​ർ​ശി​ച്ചി​രു​ന്നു. 

ദി​ലീ​പി​ന് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള സി​നി​മാ​ക്കാ​ര​നും ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ  ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന​വ​രി​ൽ പ്ര​ധാ​നി​യു​മാ​യി​രു​ന്നു ശാ​ന്തി​വി​ള ദി​നേ​ശ്. ഇ​യാ​ൾ​​ക്കെ​തി​രെ സാം​സ്​​കാ​രി​ക മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും സ​മീ​പി​ക്കു​മെ​ന്നും ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.