Latest News

പുലര്‍ച്ചെ കാമുകനായ മഞ്ജുനാഥ് അമ്മയെ കഴുത്തുഞെരിച്ചു കൊന്നു; മക്കളെ ട്രെയിനില്‍ കയറ്റി പ്ലാറ്റ് ഫോമില്‍ തുണി വിരിച്ച്കിടത്തിയ ശേഷം മുങ്ങി...!!

2017-04-12 04:14:32am |

ഇരിട്ടി(കണ്ണൂര്‍): കൊല്ലപ്പെട്ടനിലയില്‍ കിണറ്റില്‍ കണ്ടെത്തിയ നാടോടി യുവതിയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ മൂത്ത മകന്‍ ആര്യന്‍ (6) കോടതിയില്‍ രഹസ്യമൊഴി നല്‍കി. സി.ആര്‍.പി.സി. 164 പ്രകാരം തലശേരി സി.ജെ.എം. കോടതിയില്‍ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണു മൊഴി രേഖപെടുത്തിയത്.

കേസ് കോടതിയില്‍ തെളിയിക്കാന്‍ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാവൂര്‍ മുന്‍ സി.ഐ: പി. സുനില്‍കുമാറിന്റെ അപേക്ഷ പരിഗണിച്ചാണു മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെയാണു നാടോടി യുവതി ശോഭയെ കാമുകനും ബന്ധുവുമായ മഞ്ജുനാഥ് കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകം നേരില്‍ കണ്ടെന്നു കുട്ടി മൊഴി നല്‍കി. താനും സഹോദരി അമൃത(4)യും ഉറക്കത്തിലായിരുന്നു.

ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ മഞ്ചുനാഥ് അമ്മയുടെ കഴുത്തു ഞെരിക്കുന്നതും ബോധം നശിച്ച അമ്മയെ കൂടാരത്തില്‍നിന്ന് എടുത്ത് കൊണ്ടുപോകുന്നതും കണ്ടുവെന്നാണു കുട്ടി പറയുന്നത്. നിലവിളിച്ച തന്നെ മഞ്ജുനാഥ് സമാധാനിപ്പിച്ചു.

തുടര്‍ന്നു തന്നെയും സഹോദരിയെയും ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്കു കൂട്ടിക്കൊണ്ടു പോയി ചായയും പലഹാരവും വാങ്ങി നല്‍കി. പിന്നീട് െമെസൂരിലേക്കും അവിടെനിന്നു ബംഗളരുവിലേക്കും കൊണ്ടുപോയി. ബംഗളരുവില്‍ നിന്നും മുംെബെ ട്രെയിനില്‍ കയറ്റിയശേഷം തുണി വിരിച്ച് ട്രെയിനിന്റെ പ്ലാറ്റ് ഫോമില്‍ കിടത്തി. ഉടന്‍ മടങ്ങി വരാമെന്നു പറഞ്ഞ മഞ്ജുനാഥ് ട്രെയിനില്‍നിന്നും ഇറങ്ങിപ്പോയെന്നുമാണ് ആര്യന്റെ മൊഴി.

സാഹചര്യതെളിവ് മാത്രമായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. മുെബെയില്‍നിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമതിയുടെ ഉത്തരവ് പ്രകാരം മലപ്പുറം പാണ്ടിക്കാടുള്ള പിതൃസഹോദരിയോടൊപ്പമാണ് കഴിയുന്നത്.

പേരാവൂര്‍ സി.ഐ. സുനില്‍കുമാറിന് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് ഒന്നരമാസമായി ഇരിട്ടിയില്‍ സി.ഐയില്ലായിരുന്നു. കേസില്‍ ഇനി കുറ്റപത്രം നല്‍കുന്നത് മട്ടന്നൂര്‍ സി.ഐ. ഷാജു ജോസഫായിരിക്കും. എ. കുട്ടികൃഷ്ണന്‍ പേരാവൂര്‍ സി.ഐയായി ചുമതലയേറ്റെങ്കിലും സീനിയറായ മട്ടന്നൂര്‍ സി.ഐയ്ക്കാണ് ഡിെവെ.എസ്.പി: പ്രജീഷ് തോട്ടത്തില്‍ ഇരിട്ടിയുടെ ചുമതല നല്‍കിയിരിക്കുന്നത്.