Latest News

നന്ദന്‍കോട് നടന്നത് സാത്താന്‍സേവയല്ല; ഒന്നാന്തരം ആസൂത്രിത കൊലപാതകം; കാരണമായത് കേദലിന് വീട്ടുകാരോടുള്ള വൈരാഗ്യം

2017-04-13 03:09:18am |

തിരുവനന്തപുരം: നന്ദന്‍കോട് യുവാവ് മാതാപിതാക്കളെയും സഹോദരിയെയും ദാരുണമായി കൊല ചെയ്ത സംഭവം ആഭിചാരമല്ലെന്നും വൈരാഗ്യമെന്നും റിപ്പോര്‍ട്ട്. കൊടും ക്രിമിനലിന്റെ മാനസീക വ്യാപാരമുള്ള കേദല്‍ ആഭിചാര ക്രിയയും സാത്താന്‍സേവയുമെല്ലാം കൊലപാതകത്തിന് പുകമറ സൃഷ്ടിക്കാന്‍ വേണ്ടി ആയിരുന്നെന്ന് മനശാസ്ത്ര വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ പോലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാനും മറ്റും ഇയാള്‍ കൃത്യമായി പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

മാസങ്ങളായി ആസൂത്രണം നടത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. മനോരോഗ വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കൃത്യം നടത്തിയത് മനോരോഗത്തിന്റെ ഭാഗമായിട്ടല്ലെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തി. ഓരോ കൊലപാതകത്തിന് ശേഷവും കേദല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് മനോരോഗിയുടെ ലക്ഷണമല്ല. കൊടും ക്രിമിനലിന്റെ ലക്ഷണമാണെന്നാണ് മനശാസ്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തിയത്.

കൊലയ്ക്ക് പിന്നില്‍ വീട്ടില്‍ നിന്നും നേരിട്ട അവഗണനയായിരുന്നു കാരണം. പഠിക്കാന്‍ മോശമായിരുന്ന തനിക്ക് വീട്ടില്‍ നിന്നും നിരന്തരം അവഗണനയും അപഹാസ്യവും നേരിടേണ്ടി വന്നിരുന്നതായും സഹോദരിക്ക് കിട്ടിയിരുന്ന പരിഗനയോ സ്‌നേഹമോ കിട്ടിയിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വര്‍ഷങ്ങളായുള്ള നിരാശയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും കേദല്‍ മൊഴി നല്‍കിയതായിട്ടാണ് പോലീസ് പറയുന്നത്. വളരെ ഉന്നത വിദ്യാഭ്യാസവും ജോലിയും നേടിയിരുന്നവരുടെ കുടുംബത്തില്‍ കേദലിന് നിരന്തരം പഴി കേക്കേണ്ടി വന്നിരുന്നു.

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷം ആദ്യം തീരുമാനം എടുത്ത് കൊല്ലാന്‍ ഉറച്ചതും പിതാവിനെ തന്നെയായിരുന്നു. ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്ന ആസ്ട്രിയല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തിനായിട്ടാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ ആദ്യ മൊഴി. മനുഷ്യശരീരം ഭൗതിക ശരീരവും സൂക്ഷമ ശരീരവും അഥവാ ആത്മാവുമാണ് എന്ന വിശ്വാസത്തില്‍ ശരീരത്തില്‍ നിന്നു വേര്‍പെടുന്ന ആത്മാവിന് യഥേഷ്ടം ലോകത്തില്‍ എവിടെയും സഞ്ചരിക്കാനും പരകായ പ്രവേശത്തിനു സാധ്യമാക്കുമെന്നും വിശ്വസിക്കുന്ന കാര്യമാണ് ഇത്. ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാത്തതിനാല്‍ ആധുനിക ശാസ്ത്രം ആസ്ട്രീയല്‍ പ്രൊജക്ഷനെ പൂര്‍ണമായും തള്ളിയിട്ടുണ്ട്.

പതിനഞ്ചു വര്‍ഷമായി താന്‍ ഇത് പരിശീലിച്ചു വരുകയായിരുന്നെന്നാണ് കേദല്‍ പോലീസിനോട് പറഞ്ഞു. വീഡിയോ ഗെയിം കാണിച്ചു താരാമെന്ന് പറഞ്ഞ് അമ്മയെ മുകളിലേക്ക് വിളിച്ചു കൊണ്ടു പോയതിന് ശേഷം മഴുകൊണ്ട് പുറകില്‍ നിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ വീട്ടില്‍ എത്തിയ അച്ഛന്‍ രാജ തങ്കത്തിനെ മുറിയിലേക്ക് വിളിപ്പിച്ച് സമാന രീതിയില്‍ തലയ്ക്കു വെട്ടി കൊന്നു. പിന്നീട് സഹോദരി കരോലിനെയും മുറിയിലേക്ക് വിളിച്ച് സമാന രീതിയില്‍ കൊലപ്പെടുത്തി.

തുടര്‍ന്ന് മൃതദേഹങ്ങള്‍ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ച ബന്ധു ലളിതയേയും വെട്ടിക്കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ വീടിനുള്ളിലിട്ട് കത്തിക്കുന്നതിനിടെയാണു വീടിന് തീപിടിച്ചതെന്നും കേദല്‍ പോലീസിനോട് സമ്മതിച്ചു. ശനിയാഴ്ച രാത്രി ചെെന്നെയിലേക്ക് കടന്ന ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തു. തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിനിടെയാണു റെയില്‍വേ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ചയാണ് നന്ദന്‍കോട് €ിഫ് ഹൗസിന് സമീപം റിട്ട. പ്രഫസര്‍ രാജതങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മം(58), മകള്‍ കരോലിന്‍(25), ബന്ധു ലളിത(70) എന്നിവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും വെട്ടിനുറുക്കി ചാക്കില്‍ക്കെട്ടിയ നിലയിലും കണ്ടെത്തിയത്.