Latest News

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ... ബെംഗളൂരുവിലെ നട്ടുച്ച വെയിലത്ത് 40 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ പെയിന്റ് അടിക്കുന്ന ഇന്ദ്രന്‍സ്

2018-05-11 03:26:22am |

നടന്‍ എന്ന നിലയിലല്ല കലര്‍പ്പില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിലാണ് മലയാളികള്‍ ഇന്ദ്രന്‍സിനെ സ്‌നേഹിക്കുന്നത്. അഭിനയത്തിലാണെങ്കിലും ജീവിത്തതിലാണെങ്കിലും അത്രമേല്‍ പച്ചയായ മനുഷ്യനാണ് ഇന്ദ്രന്‍സ്. അതു തെളിയിക്കുന്ന തരത്തില്‍ പലരുടേയും കുറിപ്പുകള്‍ പുറത്തു വരാറും ഉണ്ട്. ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി ബെംഗളൂരുവില്‍ നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് 40 അടി ഉയരത്തില്‍ നിന്നു പെയ്ന്റടിക്കുന്ന ഇന്ദ്രന്‍സിന്റെ ചിത്രമാണ് ഇത്. ചിത്രത്തെക്കുറിച്ച് കലാസംവിധായകന്‍ സുനില്‍ ലാവണ്യ എഴുതിയ കുറിപ്പ് ഇങ്ങനെ.

uploads/news/2018/05/215849/23.jpg

ആഭാസ ഡയറി.

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബെംഗളുരുവിലെ നട്ടുച്ച വെയിലത്ത് നാൽപ്പതടിയോളമുയരമുള്ള കെട്ടിടത്തിൽ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാൻ? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി.നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോൾ ഞാൻ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട് ,കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ...

uploads/news/2018/05/215849/24.jpg

അണ്ണാ ഇന്ന് നല്ല ഗംഭീര വർക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറിൽ നിർത്തിയേക്കുവായിരുന്നു...ഇതാണ് ഇന്ദ്രൻസേട്ടൻ. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യൻ. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രൻസ്. ആഭാസത്തിൽ ഇന്ദ്രൻസ് As മലയാളി പെയിന്റർ.’–സുനിൽ പറഞ്ഞു.

 

uploads/news/2018/05/215849/25.jpg

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.