Latest News

മലപ്പുറത്തെ തിയറ്ററില്‍ എത്തിയത് 50കാരന്‍ ബെന്‍സ് കാറില്‍, തിയറ്ററിനകത്തുവച്ച് മകളെ പീഡിപ്പിക്കാന്‍ 35കാരിയുടെ ഒത്താശ, മലപ്പുറം സ്വദേശിയുടെ കാമവെറിയുടെ വീഡിയോ പുറത്ത്, സാക്ഷരകേരളത്തിന് നാണക്കേട്

2018-05-13 02:19:05am |

മലപ്പുറം: സിനിമ തിയേറ്ററില്‍ സ്ത്രീയുടെ പിന്തുണയോടെ പത്തുവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. ബെന്‍സ് കാറില്‍ തിയേറ്ററിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നത്.

ആഢംബര വാഹനത്തില്‍ എത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെ ഒപ്പമുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് ദൃശ്യങ്ങള്‍ നിന്നും വ്യക്തമാണ്. രണ്ടു കൈകള്‍ കൊണ്ടു കുട്ടിയേയും സ്ത്രീയേയും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കെ. എല്‍. ജി 240 എന്ന് നമ്പറുള്ള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ ഇറങ്ങി വന്നത്. സിനിമ തുടങ്ങുന്നതിനു മുമ്പ് ഇവര്‍ തിയേറ്ററില്‍ എത്തി. തുടര്‍ന്നു സ്ത്രീയുടെയും കുട്ടിയുടെയും സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനുവേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്. ഏപ്രില്‍ 26-ന് പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് ഇതുവരെയും സംഭവത്തില്‍ കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയും ചെയ്തു. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടും പ്രതികരിക്കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാതെയാണ് നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.