ലൈവിലെത്തി മാപ്പു പറഞ്ഞിട്ടും ഏറ്റില്ല, മുഖ്യമന്ത്രിയെ ചീത്ത വിളിച്ച കൃഷ്ണ കുമാറിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു, കേരളത്തില്‍ കാലുകുത്തിയാല്‍ ഉടന്‍ അറസ്റ്റ്

2018-06-07 02:15:06am |

കേരള മുഖ്യമന്ത്രിയെ ഫേസ്ബുക്ക് ലൈവില്‍ എത്തി ചീത്ത പറഞ്ഞ പ്രവാസി മലയാളിക്കു കമ്പനി ഉടമ പണി കൊടുത്തു. മുഖ്യമന്ത്രിയെ ചീത്തവിളിച്ച കൃഷ്ണകുമാര്‍ നായരെ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്നു ഇയാള്‍ മുഖ്യമന്ത്രിയെ ഫോസ്ബുക്ക് ലൈവില്‍ എത്തി ചീത്ത വിളിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയേയും മക്കളെയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിരുന്നു.

ഒടുവില്‍ പണിപാളി എന്നു തിരിച്ചറിഞ്ഞാപ്പോള്‍ വീണ്ടും ലൈവില്‍ എത്തി മാപ്പു പറയുകയായിരുന്നു. വീഡിയോ അടിസ്ഥാനമാക്കി പോലീസ് കേസ് എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ഭീഷണി നിസാരമായി കാണാനാകില്ല എന്നു പോലീസ് പറയുന്നു. കേരളത്തിലെ ഏതു വിമനത്താവളത്തില്‍ ഇറങ്ങിയാലും പോലീസ് ഇയാളെ പിടികൂടുമെന്നാണു റിപ്പോര്‍ട്ട്.